കൊടുവള്ളിയില്‍ വീട് നവീകരണത്തിനിടെ കോണ്‍ക്രീറ്റ് തകര്‍ന്ന് തൊഴിലാളി മരിച്ചു
കൊടുവള്ളി: വീട് നവീകരണ പ്രവൃത്തിക്കിടെ സണ്‍ഷെയ്ഡ് തകര്‍ന്നു വീണ് നിര്‍മാണ തൊഴിലാളി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. ബാലുശേരി കുറുമ്പൊയില്‍ കൂരിക്കുന്നുമ്മല്‍ സത്യന് (52) ആണ് മരിച്ചത്. സത്യന്റെ സഹോദരി ഭര്‍ത്താവായ ബാലുശേരി കുറുമ്പൊയില്‍ തോരാട് മലയില്‍ രാജന് (46), പൊട്ടന്‍കാവില്‍ ബിജു (45) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. കൊടുവള്ളി ആര്.ഇ.സി റോഡില്‍ ചുണ്ടപ്പുറം കിളച്ചാര്വീട്ടില് അബ്ദുല്‍മജീദിന്റെ വീട് നവീകരണ പ്രവൃത്തിക്കിടെ ഇന്നലെ പകല്‍ 12 യോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയുടെ സണ്‍ഷെയ്ഡ് തകരുകയായിരുന്നു. ഒന്നാം നിലയില്‍ വീടിന്റെ തേപ്പ് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്കാണ് ഇത് വീണത്.
ഗുരുതര പരുക്കുകളോടെ മൂന്നു പേരെയും നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു മണിയോടെ സത്യന് മരിക്കുകയായിരുന്നു. ബി.ജെ.പി ബാലുശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ് സത്യന്. പരേതനായ നാരായണന് നായരാണ് പിതാവ്. അമ്മ: കാര്‍ത്ത്യായനി ഭാര്യ: സത്യഭാമ മക്കള്‍: അനൂപ്(ആര്‍മി ജമ്മുകശ്മിര്‍), അനില്‍കുമാര്‍ , മരുമകള്‍: അജന്യ സഹോദരങ്ങള്‍: പരേതനായ ശശി തോരാട്, സാവിത്രി, ബാലകൃഷ്ണന് (വിമുക്ത ഭടന് നന്മണ്ട), ബൈജു. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."