ഒരു പോളിങ് ബൂത്തില്‍ 1000 വോട്ടര്‍മാര്‍ മാത്രം: ഉപതെരഞ്ഞെടുപ്പ് കര്‍ശന നിയന്ത്രണങ്ങളോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകള്‍ കര്‍ശന നിയന്ത്രണങ്ങളോടെയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനര്‍ ടിക്കാറാം മീണ. ഇതിനായി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. 1000 വോട്ടര്‍മാരെ മാത്രമാകും ഒരു പോളിങ് ബൂത്തില്‍ അനുവദിക്കുക.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പൊതുയോഗങ്ങളില്‍ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു.അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഭവന സന്ദര്‍ശനത്തിന് ഇറങ്ങാന്‍ അനുവദിക്കില്ല. കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് സംവിധാനം ഒരുക്കും. വയോധികര്‍ക്കായി പ്രത്യേക ക്യൂ സജ്ജീകരിക്കും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആകെ 64 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമാണ് നടക്കാന്‍ ബാക്കിയുള്ളത്. കൊവിഡ് ഗുരുതരമായി പടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്നായിരുന്നു സംസ്ഥാനത്തിന്റെ തീരുമാനം. എന്നാല്‍ കേരളത്തിന് മാത്രമായി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."