HOME
DETAILS

ജ്ഞാനപാതയിലെ ഗുരുപരമ്പരകള്‍

  
backup
September 05 2020 | 01:09 AM

teachers-day-884625-2020

 

ലോക പ്രശസ്ത ഭാരതീയ ചിത്രകാരനായ എ. രാമചന്ദ്രന്‍ തന്റെ ഗുരുനാഥനായ രാം കിങ്കറെക്കുറിച്ച് പങ്കുവയ്ക്കുന്ന ഒരു ഓര്‍മയുണ്ട്. പശ്ചിമബംഗാളിലെ ശാന്തിനികേതനിലാണ് രാമചന്ദ്രന്‍ ചിത്രകല പഠിച്ചത്. അദ്ദേഹത്തിന്റെ അധ്യാപകരിലൊരാള്‍ രാം കിങ്കറായിരുന്നു. ആധുനിക ഭാരതം കണ്ട എക്കാലത്തേയും വലിയ ശില്‍പികളില്‍ ഒരാള്‍. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരിക്കല്‍ രാമചന്ദ്രന്‍ കളിമണ്ണുകൊണ്ട് ഒരു കൂറ്റന്‍ ശില്‍പമുണ്ടാക്കി. തന്റെ സ്റ്റുഡിയോയിലാണ് അത് നിര്‍മിച്ചുവച്ചത്. ഗുരുനാഥനായ രാം കിങ്കറിനെ കാണിക്കാന്‍ രാമചന്ദ്രന്‍ ആഗ്രഹിച്ചു. ശില്‍പം കാണാനായി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. സ്റ്റുഡിയോയിലെത്തിയ രാം കിങ്കര്‍ ശില്‍പം അടിമുടി നോക്കി. പിന്നെ അദ്ദേഹം ചെയ്തത് അവിടെ കണ്ട ഒരു മരക്കഷണമെടുത്ത് ശില്‍പം അടിച്ചുതകര്‍ക്കുകയാണ്. അടിസ്ഥാന കാര്യങ്ങള്‍ അറിയാതെ ഇനി ശില്‍പമുണ്ടാക്കരുതെന്ന് ശിഷ്യനെ താക്കീത് ചെയ്ത് അദ്ദേഹം സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയി. ആ അടിച്ചുതകര്‍ക്കലാണ് തന്നെ ഒരു കലാകാരനാക്കിയതെന്ന് രാമചന്ദ്രന്‍ പറയുന്നുണ്ട്. തന്റെ വിഖ്യാത പരമ്പരയായ 'യയാതി'യിലെ ശില്‍പങ്ങള്‍ രചിക്കുമ്പോള്‍ ഗുരുനാഥനെ ഓര്‍ത്തിട്ടുണ്ടാവും രാമചന്ദ്രന്‍.
ഇങ്ങനെയൊരു സംഭവം ഇന്നു നടക്കുന്നതിനെക്കുറിച്ച് ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ. താന്‍ രചിച്ച ശില്‍പം ഗുരുനാഥന്‍ അടിച്ചുതകര്‍ക്കുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിട്ടുണ്ടാകും. അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടാകും. പിന്നീട് എല്ലാ മാധ്യമങ്ങളും അത് ഏറ്റെടുത്തിട്ടുണ്ടാകും. ശിഷ്യന്റെ പ്രതിഭയില്‍ അസൂയ മൂത്ത ഗുരുനാഥന്‍ ശില്‍പം അടിച്ചുതകര്‍ത്തു എന്നാവും പ്രചാരണം. ഗുരുനാഥനെ പൊലിസ് അറസ്റ്റു ചെയ്തിട്ടുമുണ്ടാകും.


ഗുരു പരമ്പരകള്‍ ലോകമെമ്പാടും പരന്നുകിടക്കുകയാണ്. സംസ്‌കാരങ്ങളെ രൂപപ്പെടുത്തിയ ജ്ഞാന പാരമ്പര്യത്തിന്റെ ഭാഗമാണത്. അറിവെന്നത് ഒളിച്ചുവയ്ക്കാനുള്ളതല്ലെന്നും വിതരണം ചെയ്യാനുള്ളതാണെന്നും ഋഷിവര്യന്മാര്‍ തൊട്ടുള്ള ഗുരുനാഥന്മാര്‍ കരുതിപ്പോന്നു. കൊടുക്കുന്തോറുമേറിടുമെന്ന് അറിവിനെക്കുറിച്ച് പറയാന്‍ കാരണമതാണ്. മാഷ് എന്നത് ഏറെ ആദരവോടെ വിളിക്കുന്ന പേരാണ്. ഗുരുസ്ഥാനീയരായ ആരേയും മാഷ് എന്നു വിളിക്കാം. മാഷ് മാത്രമാണ് മരണം വരേയും ആ പേരിന് അര്‍ഹത നേടുന്നത്. മതപാഠശാലകളില്‍ അത് ഉസ്താദാവും.
ഗുരുപരമ്പരകളെ ലോകത്ത് എല്ലാ മതങ്ങളും അംഗീകരിക്കുന്നുണ്ട്. വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും മഹത്തായ ജ്ഞാന പാരമ്പര്യത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് മാനവരാശിയ്ക്ക് മുഴുവന്‍ അവകാശപ്പെട്ടതാണ് എന്നു പറയുന്നത്. ആ പാരമ്പര്യത്തിന് ഒരു തുടര്‍ച്ചയുണ്ട്. അതാണ് ഗുരു പരമ്പര. അത് കണ്ണിപൊട്ടാതെ കാക്കണം. ആ പാരമ്പര്യത്തിലൂടെ ആയിരത്താണ്ട് പുറകോട്ട് നടന്നാല്‍ പ്രവാചകരിലെത്തും. വേദഗ്രന്ഥങ്ങള്‍ ജാഗ്രതയോടുകൂടി വ്യാഖ്യാനിക്കണം. അതിന് ജ്ഞാന മാര്‍ഗം കര്‍ശനമായി പിന്തുടരണം. പാരമ്പര്യങ്ങളെ നിഷേധിച്ചുകൊണ്ട് വേദഗ്രന്ഥങ്ങള്‍ വ്യഖ്യാനിച്ചാല്‍ പിഴച്ചുപോകും. ഇന്റര്‍നെറ്റല്ല ഗുരുനാഥന്‍. യഥാര്‍ഥ വേദ പാഠശാലകളിലെ ഗുരുമുഖത്തുനിന്നു നേരിട്ടു പഠിക്കണം. വേദഗ്രന്ഥങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ എല്ലാ മതങ്ങളും നേരിടുന്ന പ്രതിസന്ധിയാണ്. കേരളത്തിലൊക്കെ മദ്‌റസാ സമ്പ്രദായം ഇത്രയ്ക്ക് ശ്രേഷ്ഠമായത് ഗുരു പരമ്പരകളുടെ സ്പര്‍ശത്താല്‍ അനുഗ്രഹിക്കപ്പെട്ടതുകൊണ്ടാണ്. മുസ്‌ലിം പണ്ഡിതന്മാരെ പൊതുസമൂഹം ആദരിച്ചിരുന്നതിന്റെ കാരണം ബഹുസ്വര സമൂഹത്തെ അഭിസംബോധന ചെയ്യുന്നതില്‍ അവര്‍ വിജയിച്ചതുകൊണ്ടാണ്. സൂഫിവര്യന്മാര്‍ വലിയ ഗുരുനാഥന്മാരായിരുന്നല്ലൊ. അവരുടെ ജീവിതവും സന്ദേശവും അത്രമേല്‍ മഹത്തരമായതുകൊണ്ടാണ് മരണാനന്തരവും അവര്‍ ഇതര മതവിശ്വാസികളുടെ ആദരവ് നേടിയത്. ഖ്വാജ മുഈനുദ്ദീന്‍ ചിഷ്തി തങ്ങളുടെ ഖബര്‍സ്ഥാന്‍ എല്ലാ മത വിഭാഗക്കാരുടേയും തീര്‍ഥാടന കേന്ദ്രമായി മാറിയതിന്റെ പൊരുളതാണ്. ഭാരതത്തില്‍ ഇത്തരത്തിലുള്ള ധാരാളം മാതൃകകളുണ്ട്.
അസൂയയില്ലാത്തത് അധ്യാപക സമൂഹത്തിനാണെന്ന് എപ്പോഴും നമ്മള്‍ പറയാറുണ്ട്. ഓരോ ഗുരുനാഥനും ആഗ്രഹിക്കുന്നത് ശിഷ്യന്മാര്‍ ഗുരുവിനെ അതിശയിക്കണമെന്നാണ്. ലോക പ്രശസ്ത ശാസ്ത്രജ്ഞനായിരുന്നു ഇ.സി.ജി സുദര്‍ശന്‍. തിയററ്റിക്കല്‍ ഫിസിസിറ്റ് എന്ന നിലയില്‍ ഏറെ പ്രഗത്ഭനായ അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. കേരളത്തിലെ ഒരു സാധാരണ വിദ്യാലയത്തിലാണ് അദ്ദേഹം പഠിച്ചത്. താന്‍ പഠിച്ച പ്രാഥമിക വിദ്യാലയത്തില്‍ ഒരിക്കല്‍ സുദര്‍ശന് ഒരു സ്വീകരണം നല്‍കി. ഉപഹാരം നല്‍കാന്‍ വന്നത് സുദര്‍ശന്റെ അധ്യാപകനായിരുന്നു. ഉപഹാരം ഏറ്റുവാങ്ങിയ ശേഷം ശിഷ്യന്‍ ഗുരുവിന്റെ കാല്‍ തൊട്ട് വന്ദിച്ചു. ശിഷ്യന്റെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിക്കുമ്പോള്‍ ഉള്ളില്‍ പറഞ്ഞത് ശിഷ്യന്റെ പ്രതിഭയുടെ ഒരംശം തന്നിലേയ്ക്കു പകര്‍ന്നു തരണേ ദൈവമേ എന്നാണ്. ഇക്കാര്യം ആ ഗുരുനാഥന്‍ തന്നെ പിന്നീട് പറഞ്ഞതാണ്. ഇതിനേക്കാള്‍ വിലിയൊരു ഭാഗ്യം ഒരു ഗുരുനാഥന് കിട്ടാനുമില്ല.


ഇന്ന് എല്ലാവരും പൊതുവെ പറയുന്ന ഒരു കാര്യം അധ്യാപകവൃത്തിയുടെ പവിത്രത നഷ്ടപ്പെട്ടുപോകുന്നു എന്നതാണ്. അതിന് പല കാരണങ്ങളുമുണ്ട്. ഒന്ന് അധ്യാപകവൃത്തി കേവലം തൊഴില്‍ മാത്രമായതാണ്. മൂല്യശോഷണം എന്നത് അധ്യാപകവൃത്തിയെ മാത്രം ബാധിച്ച കാര്യവുമല്ല. പാഠ്യ പദ്ധതിയില്‍തന്നെ അധ്യാപകര്‍ക്ക് നിയന്ത്രണം ഇല്ലാതായി. സ്വയം വിശ്വാസമില്ലാത്തതും വിയോജിപ്പുകള്‍ ഉള്ളതുമായ വിഷയങ്ങളും ആശയങ്ങളും പഠിപ്പിക്കേണ്ടിവരുന്നത് അധ്യാപകര്‍ക്ക് സംഘര്‍ഷങ്ങളുണ്ടാക്കും. പാഠ്യ പദ്ധതികളെ ഭരണകൂടം അവരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഇന്ത്യയില്‍ പാഠ്യ പദ്ധതിയിലെ കാവിവല്‍ക്കരണത്തെക്കുറിച്ച് ആശങ്ക പടരുന്ന കാലമാണിത്. വിദ്യാഭ്യാസ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏത് പരീക്ഷണം കൊണ്ടുവരുമ്പോഴും ജനത സംശയത്തോടെ വീക്ഷിക്കും. അതിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍ സംഘ്പരിവാര്‍ രാഷ്ട്രീയം പിന്തുടരുന്നതുകൊണ്ടാണ്. മതേതരം എന്ന വാക്കുതന്നെ അവര്‍ക്ക് സ്വീകാര്യമല്ല. മഹത്തായ ഭരണഘടന തിരുത്താനോ അട്ടിമറിക്കാനോ അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ ഒരു ജനതയെ പഠിപ്പിക്കേണ്ടത് വിദ്യാലയങ്ങളിലൂടെയാണ്. എന്നാല്‍ ഭരണകൂടം അവരുടെ വംശീയ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കരിക്കുലത്തെ ഉപാധിയാക്കുമ്പോള്‍ അത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാകും.


വംശീയ ആശയങ്ങളുടെ പ്രചാരണത്തിന് ഭരണകൂടം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ചരിത്രമാണ്. യഥാര്‍ഥ ചരിത്രത്തിനു പകരം സംഘ്പരിവാരത്തിന്റെ വംശീയ, ഫാസിസ്റ്റ് ആഖ്യാനങ്ങള്‍ ചരിത്രമായി മാറും. സവര്‍ക്കറേയും ഗോഡ്‌സെയേയും മഹത്വവല്‍ക്കരിക്കുന്നതിലൂടെ ഭാവി തലമുറയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യ സമര പോരാട്ടം എന്താണെന്നുപോലും മനസിലാവാതാകും. യഥാര്‍ഥ ചരിത്രം കെട്ടുകഥകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഒരു തലമുറയുണ്ടാകും. സംഘ്പരിവാരത്തിന് അവരുടെ അജന്‍ഡകള്‍ എളുപ്പത്തില്‍ നടപ്പിലാക്കാനാകും. ഇതിന്റെ സംഘര്‍ഷങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതും അധ്യാപകരാണ്. പാഠ്യ പദ്ധതികളിലെ കാവിവല്‍ക്കരണം മതേതര ഭാരതത്തിലെ അപായ സൂചനകളാണ്.
അധ്യാപനത്തിലെ പരമ്പരാഗത ശീലങ്ങളിലൊക്കെ വലിയ മാറ്റങ്ങള്‍ വരുന്നു. ഈ കൊവിഡ് കാലം അത്തരം മാറ്റങ്ങള്‍ക്ക് വേഗത കൂട്ടുകയും ചെയ്തു. എല്ലാ മേഖലയിലും പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ ഈ മഹാമാരിക്കാലം ഒരു കാരണമായിട്ടുണ്ട്.


നവസാങ്കേതികവിദ്യ ക്ലാസ് മുറികളിലേയ്ക്ക് കടന്നുവരുന്നത് കുറച്ചുകാലമായി നാം കാണുന്നു. സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്തുംതോറും അധ്യാപനവും യാന്ത്രികമാകും. ക്ലാസ് അവസാനിക്കുന്നതോടെ അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധവും അവസാനിക്കും. ഒരു യന്ത്രമനുഷ്യന്റെ സ്ഥാനമല്ലല്ലൊ അധ്യാപകനുള്ളത്. യഥാര്‍ഥ അധ്യാപകന്‍ വൈകാരികവും ആത്മീയവുമായ ഒരു സാന്നിധ്യമാണ്. ഒരു വിദ്യാര്‍ഥി അവന്റെ അധ്യാപകനെ ആയുസ്സു മുഴുവന്‍ ഓര്‍ക്കുന്നത് വൈകാരിക ബന്ധത്തില്‍ കൂടിയാണ്. അധ്യാപകരെ വിദ്യാര്‍ഥി അനുകരിക്കാന്‍ ശ്രമിക്കുന്നത് ഗുരുനാഥന്‍മാരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകൊണ്ടാണ്.


പുതിയ വിദ്യാര്‍ഥി സമൂഹത്തിന്റെ കാലം സത്യാനന്തര കാലമാണ്. നവസാങ്കേതികവിദ്യ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് നുണകള്‍ പ്രചരിപ്പിക്കാനാണ്. അതിനാല്‍ നുണകളില്‍ നിന്ന് സത്യം വേര്‍തിരിക്കാന്‍ പഠിപ്പിക്കുന്ന നല്ല അധ്യാപകരുടെ ആവശ്യം കൂടിവരുന്നു. അറിവു പകര്‍ന്നു നല്‍കുകയെന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. കേവലമായ അറിവുകള്‍ ധാരാളമായി വിനിമയം ചെയ്യപ്പെടുന്ന കാലവുമാണിത്. എന്നാല്‍, അറിവില്‍ നിന്ന് ജ്ഞാനത്തിലേക്ക് സമൂഹത്തെ നയിക്കാന്‍ ദാര്‍ശനികരായ അധ്യാപകരുണ്ടാകണം. രാഷ്ട്രീയ നേതൃത്വങ്ങളില്‍ അത്തരം അധ്യാപകരുണ്ടായിരുന്നു ഒരിക്കല്‍. അതിന്റെ ഗുണഫലങ്ങള്‍ സമൂഹം അനുഭവിക്കുകയും ചെയ്തു. അത്തരക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതാണ് പുതിയ കാലം നേരിടുന്ന വെല്ലുവിളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago