HOME
DETAILS

ജലനിധിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയാകുന്നു

  
backup
April 28 2019 | 06:04 AM

%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ വെള്ളത്തിന്റെ ലഭ്യത കുറവും പൈപ്പ് ലൈനുകളിലെ ചോര്‍ച്ച കാരണവും മൂലം പതിസന്ധി നേരിടുന്ന കുറ്റിപ്പുറത്തെ ജലനിധിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വാട്ടര്‍ അതോറിറ്റി ഇടപ്പെടുന്നു. പ്രശ്‌നങ്ങള്‍ അടിയന്തിരമായി പഠിച്ച് സത്വര പരിഹാരം ഉണ്ടാക്കുമെന്ന് വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയെന്ന് ജലനിധി സ്‌കീം ലെവല്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. തിരുന്നാവായ ത്വരിത ഗ്രാമീണ പദ്ധതിയില്‍ നിന്നുമാണ് വാട്ടര്‍ അതോറിറ്റി കുറ്റിപ്പുറം ജലനിധിക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെള്ളം നല്‍കുന്നത്. നേരത്തെ തിരുനാവായ എടക്കുളത്ത് റെയില്‍പ്പാതക്കടിയിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈനിലെ ചോര്‍ച്ച കാരണം കുടിവെളള വിതരണം കടുത്ത പ്രതിസന്ധിയിലാണ്. ഈ തകരാര്‍ പരിഹരിക്കുന്നതിനിടെ റെയില്‍വേയുടെ സിഗ്‌നല്‍ കേബിള്‍ പൊട്ടിയതും വലിയ വിവാദമായി. ട്രെയിനുകള്‍ പലതും ഒരു മണിക്കൂറിലധികം പിടിച്ചിടേണ്ടി വന്നു. ഇതേ തുടര്‍ന്ന് പൈപ്പ്‌ലൈനിലെ അറ്റകുറ്റ ജോലികള്‍ റെയില്‍വേ അധികൃതര്‍ നിര്‍ത്തിവെപ്പിച്ചിരുന്നു. പൈപ്പ് ലൈനിലെ തകരാറുകള്‍ പരിഹരിക്കാന്‍ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ സമയം വെള്ളം പമ്പിംഗ് നടത്തുന്നതിന് നിലവിലുള്ള മോട്ടോറുകളുടെ പ്രവര്‍ത്തന ശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ വോള്‍ട്ടേജ് ക്ഷാമവും മറ്റ് സാങ്കേതിക തടസങ്ങളും കാരണം കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇതിനായി കെ.എസ്.ഇ.ബി പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. അതേസമയം നിര്‍ദിഷ്ട കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസിന്റെ പ്രവൃത്തി കാരണം പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നത് കുടിവെള്ള വിതരണത്തിന് മുടക്കം നേരിട്ടിരുന്നു. കാടാമ്പുഴ മലയില്‍ ടാങ്കില്‍ നിന്നും പൈങ്കണ്ണൂര്‍ നിരപ്പ് ടാങ്കിലേക്കുള്ള പമ്പിംഗ് പ്രധാനപ്പെട്ട പൈപ്പാണ് മാറ്റി സ്ഥാപിക്കുന്നത്. ഇതിനു പകരമായി ആതവനാട് ഭാഗത്തേക്ക് പോകുന്ന ലൈനില്‍ നിന്നും നിരപ്പ് ടാങ്കിലേക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിലുടെ നിരപ്പ് ടാങ്കിലേക്ക് ജലപ്രവാഹം സുഗമമല്ല. രണ്ടായിരത്തോളം ഗാര്‍ഹിക ഗുണഭോക്താക്കള്‍ ദുരിതത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  14 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  21 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago