HOME
DETAILS

ചര്‍ച്ചകള്‍ക്കിടയിലും ചൈനീസ് പ്രകോപനം

  
backup
September 05 2020 | 01:09 AM

chinese-884624-2

 

യഥാര്‍ഥ നിയന്ത്രണരേഖയിലെ (എല്‍.എ.സി) പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയുടെയും ചൈനയുടെയും കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലും അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ലഡാക്കിലെ പാംഗോങ്, ചുഷുല്‍ പ്രദേശങ്ങളിലെ കുന്നുകള്‍ പിടിച്ചെടുക്കാനാണ് ചൈനീസ് സൈന്യം ശ്രമിച്ചത്. ഇന്ത്യന്‍ സൈന്യം ഇത് പരാജയപ്പെടുത്തുകയും കുന്നുകളില്‍ നിലയുറപ്പിച്ചിരിക്കുകയുമാണിപ്പോള്‍. പാംഗോങ് തടാകതീരത്ത് നിലയുറപ്പിക്കാനുള്ള ചൈനയുടെ നീക്കമാണ് ഇന്ത്യ തകര്‍ത്തത്. ഇവിടെ ചൈന അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്തിന് ചൈന പലപ്രാവശ്യം അവകാശവാദം ഉന്നയിച്ചിരുന്നതാണ്. ഈ അവകാശവാദത്തിന്റെ പിന്‍ബലത്തിലാണ് കുന്നുകള്‍ പിടിച്ചെടുക്കാന്‍ ചൈന വിഫലശ്രമം നടത്തിയത്. ചെറുത്തുനില്‍പ്പുണ്ടായതിനാല്‍ ഇന്ത്യ യഥാര്‍ഥ നിയന്ത്രണരേഖ ലംഘിച്ചുവെന്ന തെറ്റായ വിവരം പുറത്തുവിടുകയാണ് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്‍ യിങ് ചെയ്തത്. ചൈനീസ് കടന്നുകയറ്റം ഇന്ത്യ പരാജയപ്പെടുത്തിയെന്ന കരസേനാ വക്താവ് കേണല്‍ അമന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് ചൈനീസ് വക്താവ് വ്യാജ പ്രസ്താവന നടത്തിയത്.
അതിര്‍ത്തി സംബന്ധിച്ച മുന്‍ധാരണകളുടെ നിരന്തരമായ ലംഘനങ്ങളാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ ഒരുവശത്ത് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴും അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ചൈനയുടെ ഇരട്ട മുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്.


ജൂണില്‍ ചൈന തുടക്കമിട്ട അതിര്‍ത്തിയിലെ സംഘര്‍ഷം യാതൊരു നീക്കുപോക്കുകള്‍ക്കും വഴങ്ങാതെ തുടരുന്നതില്‍ ചൈനയ്ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നുവേണം കരുതാന്‍. അല്ലെങ്കില്‍ ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുന്ന പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് സ്വന്തം ജനതയില്‍ ഇന്ത്യാ വിരോധം ആളിക്കത്തിച്ച് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപ്രീതി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമായിരിക്കും ഉള്ളത്. ചൈനയുടെ കടന്നുകയറ്റങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അനുഞ്ജനത്തിന്റെയും ചര്‍ച്ചയുടെയും മാര്‍ഗമാണ് ഇന്ത്യ പിന്തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ചൈനീസ് ആക്രമണത്തില്‍ എസ്.എഫ്.എഫിലെ ഒരു സൈനികന്‍ വീരമൃത്യു വരിച്ചതായാണ് വിവരം.


ജൂണിലാണ് 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ചൈനീസ് ആക്രമണമുണ്ടായത്. ചൈനയുടെ ഭാഗത്തും ആളപായമുണ്ടായെങ്കിലും മരിച്ചവരുടെ എണ്ണം കൃത്യമായി പുറത്തുവിട്ടിരുന്നില്ല. അന്ന് ഫിംഗര്‍ എട്ടിന്റെ പടിഞ്ഞാറുഭാഗത്ത് എട്ട് കിലോമീറ്റര്‍ അകത്തേക്കാണ് ചൈന കടന്നുകയറിയത്. അവിടെ നിന്ന് ഇതുവരെ ചൈന പിന്‍വാങ്ങിയിട്ടില്ല. അതിനിടയിലാണ് ലഡാക്കിലെ പാംഗോങ്, ചുഷുല്‍ കുന്നുകള്‍ കൈയടക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍. കഴിഞ്ഞദിവസത്തെ ചൈനീസ് കടന്നുകയറ്റത്തോടെ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉരുണ്ടുകൂടാന്‍ തുടങ്ങിയിരിക്കുകയാണ്. പ്രതിഷേധമെന്ന നിലയില്‍ ഇന്ത്യ ചൈനീസ് ഉല്‍പന്നങ്ങളും ആപ്പുകളും ഒഴിവാക്കിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അതൊന്നും അവരെ പിന്തിരിപ്പിക്കുന്നില്ല. ഈ അവസരത്തില്‍ നയതന്ത്രരംഗത്ത് പാളിച്ചകളുണ്ടായിട്ടുണ്ടോയെന്ന് മോദി സര്‍ക്കാര്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന്മേല്‍ കൈവയ്ക്കാന്‍ ഒരു ശക്തിയെയും അനുവദിച്ചുകൂടാ.


ലഡാക്കില്‍ തുടരുന്ന ചൈനയുടെ പ്രകോപനം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നേരത്തെയുണ്ടായിരുന്ന സ്ഥിതി നിലനിര്‍ത്തണമെന്ന് സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടും ചൈന വഴങ്ങിയിട്ടില്ല. പാകിസ്താനുമായി നാം ഉണ്ടാക്കിയതുപോലുള്ള ഒരു യഥാര്‍ഥ നിയന്ത്രണരേഖ ചൈനയുമായി സ്ഥാപിച്ചെടുത്താല്‍ മാത്രമേ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയൂ.
ഷാങ്ഹായ് സഹകരണ സംഘടനയിലെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റഷ്യയിലെത്തിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട്. അതിര്‍ത്തി വിഷയത്തില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നേരത്തെയുണ്ടാക്കിയ ധാരണ ചൈന ഏകപക്ഷീയമായി ലംഘിക്കാന്‍ തുടങ്ങിയതോടെയാണ് കഴിഞ്ഞ ജൂണ്‍ മുതല്‍ അതിര്‍ത്തി പുകയാന്‍ തുടങ്ങിയത്. മോസ്‌കോയില്‍ നടക്കുന്ന സമ്മേളനത്തില്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യൂയും പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ മന്ത്രിമാര്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യുമെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പത്തിനാണ് സമ്മേളനം നടക്കുന്നത്. ഇരു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന മനസോടെ ചര്‍ച്ച നടത്തിയാല്‍ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  28 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  41 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago