കീഴാറ്റൂര്‍ അക്രമം: 11 പേരെ അറസ്റ്റ് ചെയ്തു
തളിപ്പറമ്പ്: തെരഞ്ഞെടുപ്പ് ദിവസം കീഴാറ്റൂരില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പതിനൊന്നു പേരെ അറസ്റ്റ് ചെയ്തു. വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലതയുടെ പരാതിയില്‍ സി.പി.എം കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി ബിജുമോന്, സുധീഷ് കുമാര്‍, അര്ജുന് രഘുനാഥ്, അക്ഷയ് ഉണ്ണികൃഷ്ണന്, സജിന്‍ ഗംഗാധരന്, വിമല്‍ മാധവ് എന്നിവരെയും ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് പി.വി ഗീതയുടെ പരാതിയില്‍ സുരേഷ് കീഴാറ്റൂര്‍, മകന് സഫ്ദര്‍ സുരേഷ്, സഹോദരന് രതീഷ്, വയല്‍ക്കിളി പ്രവര്‍ത്തകരായ മനോഹരന്, ദിലീപ് എന്നിവരെയുമാണ് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിനത്തില്‍ രാത്രി കീഴാറ്റൂരില്‍ വയല്‍ക്കിളി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കീഴാറ്റൂര്‍ ജി.എല്‍.പി സ്കൂളിലെ ബൂത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്നാരോപിച്ച് സുരേഷ് കീഴാറ്റൂര്‍ ഫേസ്ബുക്കില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."