കെ.പി.എം.എസ് ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസഫണ്ടിലേക്ക് തുക നല്കി
കൊല്ലം: ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭവാന നല്കി കേരള പുലയര്‍ മഹാസഭ കൊല്ലം ജില്ലാ കമ്മിറ്റി.
അയ്യങ്കാളിയുടെ 156 ാമത് ജന്മദിനാഘോഷവും വില്ലുവണ്ടി യാത്രയുടെ 125 ാം വാര്ഷികപരിപാടിയും പെരിനാട് നിന്നുള്ള വില്ലുവണ്ടിഘോഷയാത്രയുമാണ് മാറ്റിവച്ചത്.ഇതിനായി കെ.പി.എം.എസ് കുടുംബാംഗങ്ങളില്‍ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കി.
ഇന്നലെ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ ഡോ. എസ് കാര്ത്തികേയന് കെ.പി.എം.എസ് ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജന് തുക കൈമാറി.
ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കൈതക്കോട് ശശിധരന്, രാജു തിരുമുല്ലവാരം, വി.ഐ പ്രകാശ്, ജില്ലാ ഖജാന്‍ജി പി. ശിവദാസന്‍, ജില്ലാ അസി. സെക്രട്ടറി പി. ശിവന്, മണി ചിറക്കരോട്, ഇത്തിക്കര രാധാകൃഷ്ണന്, കുന്നത്തൂര്‍ കെ. രാധാകൃഷ്ണന്, പെരിനാട് വിജയന്, മാലയില്‍ ഗോപാലകൃഷ്ണന്, എന്‍. ശിവശങ്കരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."