HOME
DETAILS

അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ ജില്ല ഒറ്റക്കെട്ട് കാസര്‍കോടിനെ 'ശരി'യാക്കാന്‍ നോക്കേണ്ട

  
backup
July 21 2016 | 20:07 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%87%e0%b4%97-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7

കാസര്‍കോട്: അതിവേഗപാതയടക്കമുള്ള വിഷയങ്ങളില്‍ കാസര്‍കോടിനോട് കാണിക്കുന്ന അവഗണനയില്‍ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമടക്കമുള്ളവര്‍ ഒറ്റക്കെട്ടായി രംഗത്ത്. നവമാധ്യമങ്ങളിലൂടെ തുടക്കമിടുകയും അലയടിക്കുകയും ചെയ്ത പ്രതിഷേധം ഇപ്പോള്‍ കാസര്‍കോട് ജില്ല മുഴുവന്‍ പ്രതിഷേധക്കടലായി ഇരമ്പുകയാണ്. എം.പി പി കരുണാകരനടക്കമുള്ളവര്‍ സംഭവത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ യോജിപ്പില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ജില്ലയോടുള്ള റെയില്‍ അവഗണന ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളം മാറുമ്പോള്‍ കാസര്‍കോടും മാറണമെന്ന അഭിപ്രായമാണ് തനിക്കെന്നും പി കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി ഇ ചന്ദ്രശേഖരനും എം.പി പി കരുണാകരനും മുഖ്യമന്ത്രിയെ സംഭവത്തിന്റെ ഗൗരവം അറിയിച്ചു. മുസ്‌ലിം ലീഗ് എം.എല്‍മാരായ എന്‍.എ നെല്ലിക്കുന്നും പി.ബി അബ്ദു റസാഖും മുഖ്യമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ പാത പദ്ധതിയില്‍ നിന്നു കാസര്‍കോടിനെ മുറിച്ചുമാറ്റിയത് ഉദ്യോഗസ്ഥ ലോബിയാണെന്ന് സംശയവും ബലപ്പെടുന്നുണ്ട്. സ്വപ്ന പദ്ധതിയുടെ ആവിഷ്‌കാരം നടത്തിയത് ഡി.എം.ആര്‍ സി മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരനായിരുന്നു. അദ്ദേഹത്തിന്റെ പദ്ധതി കാസര്‍കോടു വരെയായിരുന്നു. 2010 ലെ ഇടതുമുന്നണി സര്‍ക്കാറാണു പദ്ധതിയെ കുറിച്ച് പഠനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. പിന്നീടു വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പഠനവുമായി മുന്നോട്ടു പോയി. ചുമതല ഡി.എം.ആര്‍.സിക്കും ഏകോപനം കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനുമായിരുന്നു.
ജനങ്ങളുടെ പ്രതികരണവും സ്ഥലമെടുപ്പിലെ പ്രശ്‌നവും ഭയന്നു പദ്ധതി മൂന്നു വര്‍ഷം ഫ്രീസറില്‍ കിടന്നു. 2015 ല്‍ ഡി.എം.ആര്‍.സി കരട് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും പൊടിതട്ടിയെടുത്തത് ഇപ്പോഴാണ്.
പുതിയ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. കരടു റിപ്പോര്‍ട്ടിലാണ് തിരുവനന്തപുരം-കണ്ണൂര്‍ റെയില്‍പാതയെ കുറിച്ച് പരാമര്‍ശമുള്ളത്. കാസര്‍കോടിനെ കുറിച്ച് അതിലൊന്നും പറയുന്നില്ല. ഇതെങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ച് ആര്‍ക്കും ഒരുത്തരവുമില്ല.
ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലാണ് കാസര്‍കോടിനെ മുറിച്ചുമാറ്റാന്‍ കാരണമെന്നാണ് അണിയറയിലെ സംസാരമെങ്കിലും ഉദ്യോഗസ്ഥ ലോബിക്കെതിരേ നികത്താന്‍ തെളിവുകളില്ല. ബജറ്റില്‍ സര്‍വേക്കായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. 2017 ല്‍ പണി തുടങ്ങുന്ന രീതിയിലാണ് ഡി.എം.ആര്‍.സിക്കു നല്‍കിയ നിര്‍ദേശം.
അതിലും കണ്ണൂര്‍ വരെയാണോയെന്നതില്‍ വ്യക്തതയില്ല. നിര്‍മാണത്തിനുള്ള ചെലവും പദ്ധതി പ്രാവര്‍ത്തികമായാലുള്ള വരവും കണക്കിലെടുത്താല്‍ കാസര്‍കോടേക്ക് പദ്ധതി നീട്ടിയാല്‍ ലാഭം പ്രതീക്ഷിക്കേണ്ടതില്ലെന്ന ഉദ്യേഗസ്ഥ മുന്‍വിധിയാണു കാസര്‍കോടിനു വിനയായതെന്നാണ് രാഷ്ട്രീയ നേതാക്കളടക്കമുള്ളവരുടെ സംസാരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  27 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  40 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago