HOME
DETAILS

ഉപതെരഞ്ഞെടുപ്പ്: കുട്ടനാട് സീറ്റ് ചര്‍ച്ച മുന്നണികള്‍ക്ക് വെല്ലുവിളിയാകുന്നു

  
backup
September 05 2020 | 03:09 AM

%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be
 
 
ജലീല്‍ അരൂക്കുറ്റി
ആലപ്പുഴ: എന്‍.സി.പി നേതാവ് തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം മുന്നണികള്‍ക്ക് വീണ്ടും വെല്ലുവിളിയാകും. നേരത്തെ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങിയപ്പോള്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലും മാത്രമല്ല എന്‍.ഡി.എയിലും കുട്ടനാട് സീറ്റ് ചര്‍ച്ച കീറാമുട്ടിയായിരുന്നു. മൂന്നുമുന്നണികളിലും ഘടകകക്ഷികളുടെ സീറ്റായതിനാല്‍ ഉപതെരഞ്ഞെടുപ്പ്  ചര്‍ച്ച പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇനിയും സങ്കീര്‍ണമാകും. 
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കുമെന്ന് ആശ്വസിച്ചിരിക്കെയാണ് പുതിയ പ്രഖ്യാപനം. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നവംബറില്‍ കേരളത്തിലെ ഒഴിവുവന്ന നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് പുതിയ തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള     വിലയിരുത്തലായി മാറുമെന്നതിനാല്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 
  യു.ഡി.എഫില്‍ കുട്ടനാട്  സീറ്റിന് അവകാശിയായ കേരള കോണ്‍ഗ്രസ് എമ്മിന്റെ തര്‍ക്കമാണ്  കോണ്‍ഗ്രസിന് തലവേദനയായത്. ജോസഫും ജോസ് കെ. മാണിയും സീറ്റിനായി അവകാശവാദം ഉന്നയിച്ച് നിലപാട് കടുപ്പിച്ചതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതമായി നീണ്ടത്. ജോസഫിന് സീറ്റ് നല്‍കിയാല്‍ ജോസ് പക്ഷം പൂര്‍ണമായും യു.ഡി.എഫില്‍നിന്ന് അകലും. ജോസ് പക്ഷം ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നാല്‍ അവിടെയും സീറ്റ് ചര്‍ച്ച സങ്കീര്‍ണമാകും.  നിലവില്‍  എന്‍.സി.പിക്ക് തന്നെ സീറ്റ് നല്‍കാനായിരുന്നു ഇടതുമുന്നണിയിലെ ധാരണ. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് സ്ഥാനാര്‍ഥിത്വത്തിനു നിലയുറപ്പിച്ചതും അതിനെ പാര്‍ട്ടിയിലെ ഒരുവിഭാഗം എതിര്‍ത്തതും എന്‍.സി.പിക്കുള്ളിലും കുട്ടനാട് സീറ്റ് കീറാമുട്ടിയാക്കി. എന്‍.സി.പി തെരഞ്ഞെടുപ്പ് സമിതിയും സംസ്ഥാന കമ്മിറ്റിയും കൂടിയെങ്കിലും തീരുമാനം ആയില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ മൂന്നംഗ ഉപസമിതിയെ ചുമതലപ്പെടുത്തി പിരിയുകയായിരുന്നു. 
പുതിയ സാഹചര്യത്തില്‍ ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് വന്നാല്‍ കുട്ടനാട് സീറ്റ് എല്‍.ഡി.എഫില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവെക്കും. കുട്ടനാട് , പാല സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് ജോസ് പക്ഷത്തിന്. ഇരുസീറ്റുകളും സിറ്റിങ് സീറ്റുകളായതിനാല്‍ വിട്ടുനല്‍കുകയില്ലെന്നാണ്  എന്‍.സി.പിയുടെ നിലപാട്. ഇത് എല്‍.ഡി.എഫില്‍ ചര്‍ച്ച സങ്കീര്‍ണമാക്കും .
ഉപതെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് പറഞ്ഞുരംഗത്ത് വന്നിരിക്കുന്ന ബി.ജെ.പിക്കും കുട്ടനാട്  തര്‍ക്കസീറ്റാണ്. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിന് നല്‍കിയിരിക്കുന്ന സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസു ഇപ്പോള്‍ വിമതനാണ്. ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ സുഭാഷ് വാസു സീറ്റ് ബി.ഡി.ജെ.എസിനു നല്‍കിയാല്‍  മത്സര രംഗത്ത് വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ് നേതൃത്വം. കഴിഞ്ഞ  നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തി ബന്ധങ്ങളിലൂടെ കൂടുതല്‍ വോട്ട് നേടാന്‍ സുഭാഷ് വാസുവിന് കഴിഞ്ഞിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago