ലൈസന്‍സില്ലാത്ത ഇറച്ചി കടകള്‍ക്ക് പൂട്ടുവീഴും
ചങ്ങനാശേരി: ലൈസന്‍സില്ലാത്ത നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി സ്റ്റാളുകള്‍ പൂട്ടിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അറിയിച്ചു. നഗരസഭ ലേലം ചെയ്തു നല്‍കിയ ഇറച്ചി സ്റ്റാളുകളില്‍ പലതും ലൈസന്‍സ് പുതുക്കുന്നതിനോ ഫീസടക്കുന്നതിനോ തയാറാകുന്നില്ലെന്ന ആക്ഷേപം കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ലൈസന്‍സ് ഫീസ് വാങ്ങാനായി ഇറച്ചി സ്റ്റാള്‍ ഉടമകളുടെ പിന്നാലെ പോകേണ്ട ഗതികേടിലാണന്നും ഇത്തരം സമീപനം തുടരാന്‍ ലൈസന്‍സ് ഉടമകളെ അനുവദിക്കരുതെന്നും കൗണ്‍സിലംഗങ്ങള്‍ ആവശ്യപെട്ടു. ചില സ്റ്റാള്‍ ഉടമകള്‍ ലൈസന്‍സ് ഫീസ് അടക്കുന്നില്ലെന്ന് ഉദ്യോഗസ്ഥരും കണ്‍സില്‍ യോഗത്തെ അറിയിച്ചു. റോഡുകളുടെ നിര്‍മാണത്തിന് കരാര്‍ എടുത്ത കോണ്‍ട്രാക്ടമാര്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ വിവിധ വാര്‍ഡുകളിലേക്ക് അനുവദിക്കപെട്ട ഫണ്ട് ലാപ്‌സ് ആയി പോകുന്നതായി അംഗങ്ങള്‍ ആക്ഷേപമുന്നയിച്ചു. ഭരണ പ്രതിപക്ഷ ഭേദമന്യേ മുഴുവന്‍ അംഗങ്ങളും ഈ ആക്ഷേപത്തെ പിന്തുണച്ചു. ഇത്തരത്തില്‍ കരാര്‍ എടുത്തവരെ കൊണ്ട് റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തത്തോടു കൂടി പ്രവര്‍ത്തിക്കാത്തതും കരാറുകാര്‍ക്ക് സഹായമാണന്നും അംഗങ്ങള്‍ ആരോപിച്ചു. ഇത് നഗരസഭാ ഭരണ സമിതിയുടെ പരാജയമാണെന്നും അംഗങ്ങള്‍ പറഞ്ഞു. വഴിവിളക്കുകളും ഹൈമാസ് ലൈറ്റുകളും തെളിക്കുന്ന കാര്യത്തിലും ഭരണ സമിതി പരാജയപ്പെട്ടെന്നും കരാര്‍ നല്‍കിയതിന് ശേഷം ഈ ഭാഗത്തേക്ക് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലന്നും വിമര്‍ശനം ഉയര്‍ന്നു.
ഭരണപക്ഷത്തെ യു.ഡി.എഫ് അംഗങ്ങളും വിമര്‍ശനത്തെ അനുകൂലിച്ചു.അഡ്വ. പി.എ നസീര്‍, ജി സുരേഷ് കുമാര്‍, അഡ്വ. പി.എസ് മനോജ്, ജി. സുഗതന്‍, അഡ്വ. ഇ.എ സജികുമാര്‍, കുഞ്ഞുമോള്‍ സാബു, ലതാ രാജേന്ദ്രപ്രസാദ്, സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, മാര്‍ട്ടിന്‍ സ്‌കറിയ, സിബി തോമസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപറമ്പില്‍ മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."