കണ്ടെയ്നര്‍ ലോറിയിടിച്ച് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കണ്ടെയ്നര്‍ ലോറി കാക്കാഴം പാലത്തിന്റെ കൈവരികള്‍ ഇടിച്ചു തകര്‍ത്തു. അമ്പലപ്പുഴ ദേശീയ പാതയില്‍ കാക്കാഴം മേല്പാലത്തില് ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്ന് പേപ്പര്‍ വാഴ ഇലയും കയറ്റി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറി അമിത വേഗതയില്‍ എത്തി മറ്റൊരു വാഹനത്തെ മറികടക്കുന്നതിടയില് ഇതേ ദിശയില്‍ പോയ മറ്റൊരു ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ നടപ്പാതയിലേക്ക് ഇടിച്ച് കയറി പാലത്തിന്റെ കൈവരികളും ചേര്‍ന്നുള്ള തൂണുകളും ഇടിച്ച് തകര്‍ത്തു. എന്നാല്‍ വാഹനം കൈവരികളില്‍ ഇടിച്ച് നിന്നതിനാലാലും പാലത്തിന് താഴത്തെ നടപ്പാതയില്‍ കൂടി ആള് സഞ്ചാരം ഇല്ലാതിരുന്നതിനാലും വന്‍ ദുരന്തമൊഴിവായി. വളരെ ഉയരത്തില്‍ സ്ഥാപിച്ചിരുന്ന മൂന്ന് തൂണുകളാണ് ഇടിയുടെ ആഘാതത്തില്‍ താഴത്തെ നടപ്പാതയിലേക്ക് വീണത്. കണ്ടെയ്നര്‍ ഡ്രൈവര്‍ യാതൊരു പരുക്കുകളും കൂടാതെ രക്ഷപ്പെട്ടു. പിന്നീട് അമ്പലപ്പുഴ പൊലിസിന്റെ സഹായത്തോടെ ആലപ്പുഴയില്‍ നിന്ന് എത്തിയ ഫയര്‍ യൂനിറ്റ് ക്രെയ്ന്, ജെ.സി.ബി എന്നിവയുടെ സഹായത്തോടെ മണിക്കൂറുകള്‍ നേരത്തെ ശ്രമഫലത്തിന് ശേഷം കണ്ടെയ്നര്‍ ഉച്ചക്ക് ഒരുമണിയോടെ നീക്കം ചെയ്യുകയായിരുന്നു. മണിക്കൂറുകളോളമാണ് അമ്പലപ്പുഴ ദേശീയപാതയില്‍ ഗതാഗത തടസം നേരിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."