കാന്തല്ലൂര്‍ വെളുത്തുള്ളി വില ഇടിഞ്ഞു, കിലോ 20 മുതല്‍ 30 വരെ
മറയൂര്‍: ഗുണമേന്മയില് ഏറെ മുന്നില്‍ നില്ക്കുന്ന കാന്തല്ലൂര്‍ വെളുത്തുള്ളിയുടെ വില നിലംപൊത്തി. ഒരു കിലോ പച്ച വെളുത്തുള്ളിക്ക് മേട്ടുപാളയം വിപണിയിലും വടുകുപ്പെട്ടി വിപണിയിലും 20 രുപ മുതല്‍ 30 രൂപ വരെ മാത്രമാണ് കര്ഷകന് വില ലഭിക്കുന്നത്.
കഴിഞ്ഞ സീസണില്‍ 160 രൂപ വരെ വില ലഭിച്ച സ്ഥാനത്താണ് ഇപ്പോള്‍ വില താഴ്ന്നിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ വെള്ളം കെട്ടി നിന്നും മണ്ണ് കയറിയും പല കര്‍ഷകരുടെയും വെളുത്തുള്ളി കൃഷി വ്യാപകമായി നശിച്ചിരുന്നു.
കാലാവസ്ഥ വ്യതിയാനത്തെയും തിമിര്‍ത്ത് പെയ്ത മഴയെയും അതിജീവിച്ച് വിളവെടുത്ത വെളുത്തുള്ളിക്ക് ന്യായവില ലഭിക്കാതെ വന്നത് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മറ്റേതൊരു വെളുത്തുള്ളിയെക്കാളും ഗുണത്തിലും നിറത്തിലും മണത്തിലും ഏറെ മുന്നില്‍ നില്ക്കുന്ന കാന്തല്ലൂര്‍ വെളുത്തുള്ളി കേരള വിപണിയില്‍ നാമമാത്രമായിട്ടാണ് എത്തുന്നത്. മേട്ടുപ്പാളയം വിപണിയിലും ഇന്ത്യയിലെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ വടുകുപൊട്ടി വിപണിയിലുമാണ് കര്‍ഷകര്‍ കാന്തല്ലൂര്‍ വെളുത്തുള്ളി എത്തിച്ചു വരുന്നത്.
ഹോര്‍ട്ടികോര്‍പ്പ് ശീതകാല പച്ചക്കറി കാന്തല്ലൂരില്‍ നിന്നും ശേഖരിക്കുന്നുണ്ടെങ്കിലും അവരും വെളുത്തുള്ളി സംഭരിക്കാറില്ല. കാന്തല്ലൂര്‍ മലനിരകളില്‍ കൂടുതലായി വെളുത്തുള്ളി കൃഷിയാണ് ചെയ്തിരിക്കുന്നത്.
പുത്തൂര്‍, പെരുമല ഗ്രാമവാസികളാണ് കൃഷി ചെയ്തിരിക്കുന്നത്. ഈ കര്‍ഷകരെല്ലാം വായ്പ വാങ്ങിയാണ് കൃഷിയിറക്കിയത്. എങ്ങനെ വായ്പ തിരിച്ചടക്കുവാന്‍ കഴിയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."