എംഎസ്എഫ് സമ്മേളനം: പ്രചാരണ പരിപാടികള്‍
മലപ്പുറം: കണ്ണൂരില്‍ 30,31 തീയതികളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും പ്രത്യേക പരിചരണ പരിപാടികള്‍ നടത്താന്‍ എംഎസ്എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 21 മുതല്‍ 27 വരെ ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളില്‍ ഹബീബ് സ്‌ക്വയര്‍ എന്ന പേരില്‍ വിദ്യാര്‍ഥി കൂട്ടായ്മകള്‍ നടക്കും. പ്രമേയ വിശദീകരണം, പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയവ നടക്കും. മണ്ഡലം തലങ്ങളില്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡലിഗേറ്റ് കോണ്‍ഫറന്‍സ് നടക്കും.
എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന ഹബീബ് റഹ്മാന്‍ അനുസ്മരണ പ്രഭാഷണം, പ്രമേയ പ്രഭാഷണം. പ്രതിനിധികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണു ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സ് നടക്കുക.
ജില്ലാ പ്രസിഡന്റ് ടിപി ഹാരിസ് അധ്യക്ഷനായി. വി.പി അഹമ്മദ് സഹീര്‍, നിസാജ് എടപ്പറ്റ, ജുനൈദ് പാമ്പലത്ത്, അഡ്വ.വിവി ഹെമിന്‍, കെ.പി മുഹമ്മദ് ഇഖ്ബാല്‍, റിയാസ് പുല്‍പറ്റ, കബീര്‍ മുതുപറമ്പ്, ഇ.വി ഷാനവാസ്, ടി .നിയാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."