HOME
DETAILS
MAL
സഊദിയിൽ മാസങ്ങൾക്ക് ശേഷം പുതിയ കേസുകൾ എണ്ണൂറിനും താഴെക്ക്; ഇന്ന് 791 പുതിയ രോഗികൾ, 779 രോഗ മുക്തി, 34 മരണം
backup
September 05 2020 | 12:09 PM
റിയാദ്: സഊദിയിൽ ഏറെ മാസങ്ങൾക്ക് ശേഷം ആശ്വാസമായി പുതിയ കൊവിഡ് കേസുകളുടെ എണ്ണം എണ്ണൂറിന് താഴെയെത്തി കഴിഞ്ഞ 24 മണിക്കൂറിനിടെ 791 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതോടൊപ്പം 779 രോഗ മുക്തിയും 34 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
20,041 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,470 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
?التقرير اليومي من وزارة الصحة السعودية لـ فيروس كورونا الجديد
— سعودي 24 لمكافحة كورونا (@saudi24_corona) September 5, 2020
791 إصابة جديدة شفاهم الله
779 حالة تعافي جديدة
34 حالة وفاة جديد pic.twitter.com/pHeRRtaxJK
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 4,049 ആയും വൈറസ് ബാധിതർ 319,932 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 779 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 295,842 ആയും ഉയർന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."