ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്
കോഴിക്കോട് : ബംഗളുരുവില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദും സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്. കോഴിക്കോട്ട് വിളിച്ചു കൂടിയ വാര്‍ത്താ സമ്മേളനത്തിലാണ് പി.കെ ഫിറോസ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വിട്ടത്. ബിനീഷ് കോടിയേരിയുടെ പ്രതികരണത്തില്‍ നിന്ന് തന്നെ മയക്കു മരുന്ന് ഇടപാടുകളില്‍ അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ചുള്ള സംശയങ്ങള്‍ ബലപ്പെടുകയാണെന്ന് ഫിറോസ് പറഞ്ഞു. ജൂണ്‍ 19 ന് നടന്ന മയക്കുമരുന്ന് ഒഴുകിയ കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്തില്ലെന്ന ബിനീഷിന്റെ വാദം തെറ്റാണെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അനൂപ് മുഹമ്മദിനെ പലപ്പോഴൊക്കെയേ വിളിക്കാറുള്ളൂ, ദീര്‍ഘനേരം സംസാരിക്കാറില്ല തുടങ്ങി ബിനീഷ് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് ഇപ്പോള്‍ തന്നെ തെളിഞ്ഞിരിക്കുകയാണ്. ബിനീഷിന്റെ വാട്ട്സ് ആപ്പ് കോളുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. അനൂപ് മുഹമ്മദ് ഉപയോഗിച്ച രണ്ടാമത്തെ ഫോണ്‍ കത്തിച്ചു കളഞ്ഞുവെന്നാണ് അറിയുന്നത്. ദുരൂഹമായ ബന്ധത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഇക്കാര്യവും.സ്വര്‍ണ്ണകള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷണ വിധേയമാക്കണം.
2015 ല്‍ ബിനീഷ് കോടിയേരി ആരംഭിച്ച ബീകേപിറ്റല്‍സ് ഫോറക്സ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുരൂഹമാണ്. ആന്വല്‍ റിപ്പോര്‍ട്ട് പോലും സമര്‍പ്പിക്കാത്ത കമ്പനി മയക്ക് മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കറന്‍സി കൈമാറ്റമെന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ഗോവയിലെത്തുന്ന വിദേശ മയക്കു മരുന്ന് സംഘത്തിന്റെ പണക്കൈമാറ്റം സ്ഥാപനം വഴിയാണോ എന്നതിന് കുറിച്ച് അന്വേഷണം നടത്തണം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ പിന്തുണ മണി എക്സ്ചേഞ്ച് സ്ഥാപനം തുടങ്ങുന്നതിന് ബിനീഷിന് ലഭിച്ചുവെന്ന് വ്യക്തമാണ്. ബി.ജെ.പിയും സി.പി.എമ്മും ഒക്കച്ചങ്ങായിമാരായതിനാലാണ് ദൂരൂഹമായ രീതിയില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നത്.
സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകള്‍ക്ക് കമ്മീഷന്‍ കൈപറ്റിയ സ്ഥാപനമായ യു.എ.എഫ്.എക്സ് സൊല്യൂഷന്റെ പാര്‍ട്ടണര്‍മാരില്‍ ഒരാളായ അബ്ദുല്ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണ്. ബിനീഷ് കോടിയേരി ഉപയോഗിക്കുന്ന ഫോര്‍ച്യുണര്‍ കാര്‍ അബ്ദുല്ലത്തീഫിന്റേതാണ്. സ്വര്‍ണ്ണകള്ളക്കടത്തിന്റെ ഇടനിലക്കാരനായി ബിനീഷ് കോടിയേരി പ്രവര്‍ത്തിച്ചുവെന്ന സംശയത്തിലേക്കാണ് ഇക്കാര്യങ്ങളൊക്കെ വിരല്‍ ചൂണ്ടുന്നത്. ബിനീഷ് കോടിയേരിക്ക് യു.എ.എഫ്.എക്സുമായുള്ള ബന്ധത്തെ കുറിച്ച് എന്‍ഫോയ്സ്മെന്റ് അന്വേഷണം നടത്തണം. തങ്ങളുടെ കൈയ്യിലുളള തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തയ്യാറാണെന്നും പി.കെ ഫിറോസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലിയും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."