HOME
DETAILS
MAL
വിദ്യാര്‍ഥികളുടെ സൈക്കിള്‍ സൂക്ഷിക്കാന്‍ ഇടമില്ല; മണ്ണഞ്ചേരി സ്‌കൂളില്‍ സൈക്കിള്‍ മോഷണം പതിവായി
backup
July 21 2016 | 21:07 PM
മണ്ണഞ്ചേരി : സ്‌കൂള്‍ വളപ്പില്‍ സൈക്കിള്‍ പാര്‍ക്കിങിനായി സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ സൈക്കിളുകള്‍ റോഡരുകില്‍ പാര്‍ക്കുചെയ്യേണ്ട സ്ഥിതിയാണ്.
നൂറുകണക്കിന് കുട്ടികളാണ് സൈക്കിളില്‍ ഈ സ്‌കൂളില്‍ വന്നുപോകുന്നത്. കഴിഞ്ഞ അധ്യായനവര്‍ഷം പതിനഞ്ചോളം സൈക്കിളുകള്‍ ഈ വിദ്യാലയമുറ്റത്ത് റോഡരുകില്‍ നിന്നും കാണാതായിട്ടുണ്ട്. ജില്ലയില്‍ ഹൈസ്‌കൂള്‍ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൈക്കിളുകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറ്റാന്‍ സൗകര്യമില്ലാത്ത ഏക സ്‌കൂള്‍ മണ്ണഞ്ചേരി സ്‌കൂള്‍ മാത്രമാണ്. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ വിദ്യലയത്തില്‍ സൈക്കിളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ തിരിച്ചു ചെല്ലുമ്പോള്‍ സൈക്കിളുകള്‍ കാണുമോ എന്ന ആശങ്കയിലാണ് ക്ലാസിലിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."