പ്രതിസന്ധികള്‍ക്കിടയിലും ചെന്നൈ പരിശീലനം തുടങ്ങി
അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലനം തുടങ്ങി. ടീമിലെ ഏതാനും താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതും സുരേഷ് റെയ്ന, ഹര്ബജന് സിങ് എന്നിവര്‍ പിന്മാറിയതും ചെന്നൈക്ക് കനത്ത തിരിച്ചടിയായിരുന്നു.
മറ്റു ടീമുകളെല്ലാം നേരത്തെ തന്നെ പരിശീലനം തുടങ്ങിയിരുന്നെങ്കിലും ചെന്നൈ കഴിഞ്ഞ ദിവസം മാത്രമാണ് പരിശീലനത്തിന് ഇറങ്ങിയത്. ഏതാനും താരങ്ങള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ടീമിലെ മറ്റുള്ള താരങ്ങള്‍ ക്വാറന്റൈനിലായിരുന്നു. ഇതായിരുന്നു ചെന്നൈയുടെ പരിശീലനം വൈകാന്‍ കാരണം.
ചെന്നൈ ടീമിനൊപ്പമുള്ള താരങ്ങളെല്ലാം നെറ്റ്സില്‍ പരിശീലനം നടത്തി. നായകന് എം എസ് ധോണി, സ്പിര്മാരായ പീയൂഷ് ചൗള, കരണ്‍ ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരും പരിശീലനത്തിനെത്തി. ദുബായിലെ ഐ.സി.സി അക്കാദമിയാണ് സി.എസ്.കെ താരങ്ങള്‍ പരിശീലനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."