ധനസഹായത്തിലെ വിവേചനം നാട്ടില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് വി.ഡി സതീശന്‍
പറവൂര്‍:വെള്ളപ്പൊക്ക ദുരിതത്തില്‍പ്പെട്ട് ക്യാംപില്‍ കഴിഞ്ഞവര്‍ക്ക് മാത്രം ധനസഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നാട്ടില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ.
ക്യാംപില്‍ പങ്കെടുത്തവരെയും പങ്കെടുക്കാതെ സ്വന്തം വീട്ടില്‍ കുടുങ്ങി ഭക്ഷണവും വെള്ളവുമില്ലാതെ ദിവസങ്ങള്‍ കഴിച്ചു കൂട്ടിയവരെയും ബന്ധുവീടുകളില്‍ അഭയം തെറ്റിയവരെയും ആനുകൂല്യങ്ങള്‍ക്ക് ഒരുപോലെ പരിഗണിക്കണമെന്ന് എം.എല്‍.എ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പഞ്ചായത്തുകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും മുനിസിപ്പാലിറ്റികളില്‍ നിന്നും ജീവനക്കാരെ നിയോഗിക്കണം.കിണറുകള്‍ ശുദ്ധീകരിക്കുന്നതിന് അടിയന്തര സഹായം ലഭ്യമാക്കണം.
കുടിവെള്ളം എത്താത്ത മേഖലകളില്‍ വിതരണം എത്രയും വേഗം ആരംഭിക്കണം.സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പതിനായിരം രൂപയുടെ ധനസഹായം സാങ്കേതികതകള്‍ പറഞ്ഞു തടഞ്ഞുവെക്കാതെ വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിച്ച മുഴുവന്‍പേര്‍ക്കും വിവേചനരഹിതമായി ഉടന്‍ വിതരണം ചെയ്യണമെന്നും വി.ഡി സതീശന്‍ പ്രസ്താവനയില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."