ധനസഹായം: അപേക്ഷ ക്ഷണിച്ചു
തൃശൂര്‍: മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, എക്‌സ് പ്യൂപ്പിള്‍സ്, എക്‌സ് ഇന്‍മേറ്റ്‌സ്, കുറ്റവാളികളുടെ നിര്‍ദ്ധനരായ ആശ്രിതര്‍ എന്നിവര്‍ക്ക് ധനസഹായം നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. ജയില്‍ വിമോചിതരായ മുന്‍ കുറ്റവാളികള്‍, പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരം പ്രൊബേഷന്‍ റിലീസ് ലഭിച്ച പ്രൊബേഷണര്‍മാര്‍, ബോര്‍സ്റ്റല്‍ സ്‌കൂളില്‍ നിന്നും വിടുതല്‍ ചെയ്യപ്പെട്ട എക്‌സ് പ്യൂപ്പിള്‍സ്, ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നുളള എക്‌സ് ഇന്‍മേറ്റ്‌സ് (പ്രൊബേഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തിലുളളവര്‍), ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ വരുമാന മാര്‍ഗ്ഗമില്ലാത്ത ആശ്രിതര്‍ (ഭാര്യ,ഭര്‍ത്താവ്, കുട്ടികള്‍) എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവര്‍ക്ക് ഉപജീവനത്തിനായി എന്തെങ്കിലും വ്യവസായമോ കൈത്തൊഴിലോ ചെറുകിട വ്യാപാരമോ ആരംഭിക്കുന്നതിനാണ് പദ്ധതി .അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 5. ഫോണ്‍ : 0487 2363999.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."