സൗരഗൃഹ മേല്‍ക്കൂര പദ്ധതിക്ക് ധനസഹായം രജിസ്‌ട്രേഷന്‍ ക്യാംപ് ഇന്നും നാളെയും
തൃശൂര്‍: അനെര്‍ട്ട് ഗാര്‍ഹിക വൈദ്യുതോപഭോക്താക്കള്‍ക്കായി നടപ്പാക്കുന്ന ഒരു കിലോ വാട്ടിന്റെ സൗരഗൃഹ മേല്‍ക്കൂര പദ്ധതിക്ക് കിഴില്‍ ധനസഹായം ലഭിക്കുന്നതിനുളള രജിസ്‌ട്രേഷന്‍ ഈ മാസം 31 ന് അവസാനിക്കും.
സംസ്ഥാനത്ത് 1500 പേര്‍ക്ക് കൂടി ഇതിനായി ധനസഹായം അനുവദിക്കുന്നതിനാണ് ലക്ഷ്യമിട്ടുളളത്. ഇതിനായുളള പ്രത്യേക ക്യാംപ് ഇന്നും നാളെയും അയ്യന്തോള്‍ ഗ്രൗണ്ട് കാര്‍ത്ത്യായനി ക്ഷേത്രത്തിന് സമിപമുളള അനെര്‍ട്ട് ജില്ലാ ഓഫീസില്‍ നടക്കും. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ 0487 2360941 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും. നിലവില്‍ സംസ്ഥാനമൊട്ടാകെ 8500 വീടുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് 8.5 മേഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു വരുന്നതായി അനെര്‍ട്ട് അധികൃതര്‍ പറഞ്ഞു.
തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നാണ് പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് 52197 രൂപയും സംസ്ഥാന സര്‍ക്കാറില്‍ നിന്ന് 39000 രൂപയുമാണ് ഓരൊ ഉപഭോക്താവിനും പദ്ധതിക്ക് കീഴില്‍ സബ്‌സിഡിയായി ലഭിക്കുക. പദ്ധതി നടപ്പാക്കുന്നതിനായി 13 കമ്പനികളെയാണ് ലിസ്റ്റ് ചെയ്തിട്ടുളളത്. അതില്‍ നിന്ന് ഉപഭോക്താവിന് താല്‍പ്പര്യമുളള കമ്പനിയെ തെരഞ്ഞെടുക്കാം. 97000 രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെ ചെലവില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു നല്‍കുന്ന കമ്പനികളാണ് ലിസ്റ്റിലുളളത്.
ഉപഭോക്താക്കളെ മുന്‍ഗണനാ ക്രമത്തില്‍ ആയിരിക്കും തെരഞ്ഞെടുക്കുക. ക്യാംപില്‍ 500 രൂപ അടച്ച് രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ സബ്‌സിഡി കിട്ടും. 31 നകം കമ്പനിയുമായി ഉപഭോക്താവ് കരാറിലേര്‍പ്പെടുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."