ദുരിതബാധിത പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനത്തിന് നഗരസഭാ ചെയര്‍മാനും
പെരിന്തല്‍മണ്ണ: പ്രളയം നാശംവിതച്ച വടക്കന്‍ പറവൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള 63 അംഗ മൂന്നാംസംഘം ശുചീകരണ പ്രവര്‍ത്തനം നടത്തി. വൃത്തിഹീനമായ ഒന്നര കിലോമീറ്ററോളം നീളമുള്ള വടക്കന്‍ പറവുര്‍ ഗോതുരുത്ത് പി.സി കടവ് റോഡാണ് ഇവര്‍ പൂര്‍ണമായും ശുചീകരിച്ചത്.
പെരിന്തല്‍മണ്ണ നഗരസഭയില്‍നിന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നഗരസഭ കൗണ്‍സിലര്‍മാരുടെയും ശുചീകരണ തൊഴിലാളികളുടെയും ക്ലബ് കോഡിനേഷന്‍ കമ്മിറ്റി വളണ്ടിയര്മാരുയും നേതൃത്വത്തില്‍ വടക്കന്‍ പറവൂരില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭാ ചെയര്മാന് എം.മുഹമ്മദ് സലീം നേതൃത്വം നല്കി. സ്ഥിരംസമിതി അംഗങ്ങളായ രതി അല്ലക്കാട്ടില്‍, കിഴിശ്ശേരി മുസ്തഫ, കൗണ്‍സിലര്‍മാരായ വന്ദന, പി.നിര്‍മല, ലക്ഷ്മി കൃഷ്ണന്, കെ. നാസര്ക്കുട്ടി, പി. വിജയന്, കെ. സുരേഷ് എന്നിവരും നഗരസഭയിലെ പത്ത് ശുചീകരണ തൊഴിലാളികള്‍, 44ഓളം ക്ലബ് കോഡിനേഷന്‍ കമ്മിറ്റി വളണ്ടിയര്‍മാര്‍ എന്നിവരും പങ്കെടുത്തു.
മൂന്നുദിവസങ്ങളിലായി ദുരിതബാധിത പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയ നഗരസഭാ കൗണ്‍സിലര്‍മാരെയും ജീവനക്കാരെയും അടുത്തദിവസം നഗരസഭയുടെ നേതൃത്വത്തില്‍ ആദരിക്കുമെന്നും ചെയര്മാന് എം.മുഹമ്മദ് സലീം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."