തോമസ് ഐസക്കിനെതിരേ നിയമനടപടി സ്വീകരിക്കണം: എന്‍.കെ പ്രേമചന്ദ്രന്‍
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അധിക ഡി.എ വിതരണത്തിലുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി തോമസ് ഐസക്. മാസ ശമ്പളത്തോടൊപ്പം തന്നെ അധിക ഡി.എയുടെ വിതരണം ആരംഭിക്കും. എന്നാല്‍, ജീവനക്കാരുടെ ഡി.എ കുടിശിക വിതരണം എന്ന് മുതലുണ്ടാകുമെന്ന് പറയാനാകില്ല.
മൂന്നുമാസത്തിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമാകൂ. ഡി.എ കുടിശിക ഈ മാസം മുതല്‍ വിതരണംചെയ്യുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അത് പണമായി തന്നെ നല്‍കും. കണ്ണൂരില്‍ സി.പി.എമ്മിനെതിരായ കള്ളവോട്ട് ആരോപണങ്ങളില്‍ കഴമ്പില്ല. നിരവധി തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം.
കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് കള്ളവോട്ട് ചെയ്യേണ്ട ഗതികേടുണ്ടായിട്ടില്ല. ആ സംഭവത്തെക്കുറിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിശദീകരണം നല്‍കിക്കഴിഞ്ഞു. അതില്‍ തൃപ്തിയാകാത്തവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്.
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."