ഇമാമുമാരുടെ ശമ്പളം: വര്‍ഗീയ പ്രചാരണവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: പള്ളികളിലെ ഇമാമുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ഡല്‍ഹി വഖ്ഫ് ബോര്‍ഡിന്റെ തീരുമാനം ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണത്തിനുള്ള ആയുധമാക്കി ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകളെ സ്വാധീനിക്കാനായി സംസ്ഥാനത്തെ ഇമാമുമാര്‍ക്കും മുഅദ്ദിന്‍മാര്‍ക്കും ശമ്പളവും ഓണറേറിയവും വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍ കോടികള്‍ വിതരണം ചെയ്യനുള്ള ഗൂഡാലോചനയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മൗനാനുവാദത്തോടെ റവന്യു മന്ത്രി കൈലാഷ് ഗെലോട്ടും ഓഖ്‌ല എം.എല്‍.എ അമാനത്തുല്ല ഖാനും ചേര്‍ന്ന് നടത്തുന്നതെന്ന് ഡല്‍ഹി വിധാന്‍സഭ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ വിജേന്ദര്‍ ഗുപത ആരോപിച്ചു.
വഖ്ഫ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ ബി.ജെ.പിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ കോഡിനേറ്റര്‍ ജെയ് ഭാന്‍ സിങ് പവായിയും വര്‍ഗീയ പരാമര്‍ശങ്ങളുമായി രംഗത്തെത്തി. പള്ളികളിലെ ഇമാമുമാരുടെ ശമ്പളം അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചുവെന്നും എന്നാല്‍ ഹിന്ദുക്കളുടെ അമ്പലങ്ങളിലെ പൂജാരിമാരുടെ ശമ്പളം വര്‍ധിപ്പിച്ചില്ലെന്നുമാണ് ജെയ് ഭാന്‍ സിങ് പറഞ്ഞത്. അതേസമയം, ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണത്തെ എതിര്‍ത്ത് എ.എ.പി രംഗത്തെത്തിയിട്ടുണ്ട്.വഖ്ഫ് ബോര്‍ഡ് തലസ്ഥാന നഗരിയിലെ വഖ്ഫ് ഭൂമി പാട്ടത്തിന് നല്‍കി സ്വന്തം നിലയിലാണ് വരുമാനം കണ്ടെത്തുന്നതെന്നും മറ്റു സംസ്ഥാനങ്ങളിലെ വഖ്ഫ് ബോര്‍ഡുകളെ പോലെ തന്നെ അവര്‍ നിയമിച്ച ഇമാമുമാര്‍ക്ക് ഓണറേറിയം നല്‍കുന്നുണ്ടെന്നും എ.എ.പി വക്താവ് സൗര ഭരദ്വാജ് പറഞ്ഞു.
പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുന്‍പാണ് ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ഇമാമുമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."