HOME
DETAILS
MAL
ദിഗ്‌വിജയ് സിങ്ങിനു വേണ്ടി കനയ്യ പ്രചാരണം നടത്തും
backup
April 28 2019 | 21:04 PM
ഭോപ്പാല്‍: തനിക്കു വേണ്ടി ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ പ്രചാരണം നടത്തുമെന്ന് ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്‌വിജയ് സിങ് അറിയിച്ചു. ഞാന്‍ കനയ്യയെ ഇഷ്ടപ്പെടുന്നു. അടുത്തമാസം 8, 9 തിയ്യതികളില്‍ എനിക്കുവേണ്ടി വോട്ടഭ്യര്‍ഥിച്ച് കനയ്യ എത്തും- സിങ് പറഞ്ഞു. ബിഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ഥിയാണ് കനയ്യ. ഇന്നാണ് ബെഗുസരായിയില്‍ വോട്ടെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."