HOME
DETAILS
MAL
ദോഹാ മെട്രോ പരിസരങ്ങളിൽ 300 ബസ് സ്റ്റോപ്പുകൾ
backup
September 05 2020 | 21:09 PM
ദോഹ: ഖത്തറിലെ ദോഹ മെട്രോ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ 300 ബസ് സ്റ്റോപ്പുകള്‍ അടയാളപ്പെടുത്തുന്ന പ്രവര്‍ത്തിക്ക് ഖത്തര്‍ റെയില്‍ തുടക്കം കുറിച്ചു. സ്റ്റേഷനുകള്‍ക്ക് തൊട്ടടുത്തുള്ള സ്ട്രീറ്റുകളിലാണ് ബസ് സ്റ്റോപ്പുകള്‍ അടയാളപ്പെടുത്തുക.
ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഈ ഭാഗത്ത് ബസ്സുകള്‍ നിര്‍ത്തി ആളെ ഇറക്കാനും എടുക്കാനും കഴിയും.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ ഓട്ടം നിര്‍ത്തിയ ഖത്തറിലെ പൊതുഗതാഗത സേവനങ്ങളായ ബസ്സ്, മെട്രോ സര്‍വീസുകള്‍ ചൊവ്വാഴ്ച്ചയാണ് പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."