മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ജില്ലയില്‍ 3.03 കോടി ലഭിച്ചു
അതിജീവിക്കുന്ന കേരളത്തിന് കരുത്തേകാന്‍ കുടുംബശ്രീയും
കാസര്‍കോട്: പ്രളയ ദുരന്തം നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വരെ ലഭിച്ചത് 30,379,092 രൂപ. ബുധനാഴ്ച മാത്രം 22,85,502 രൂപ ലഭിച്ചു. അതേസമയം, പ്രളയദുരിതത്തെ അതിജീവിക്കുന്ന കേരള ജനതയ്ക്ക് കൈത്താങ്ങാകുവാന്‍ കുടുംബശ്രീ ജില്ലാമിഷനും. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 42 സി.ഡി.എസുകളില്‍ നിന്നായി ശേഖരിച്ചത് 70 ലക്ഷത്തിലധികം രൂപയും മൂന്ന് ലോഡ് അവശ്യസാധനങ്ങളുമാണ്. കുടുംബശ്രീ സംസ്ഥാനമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളുടെയും ഓഗസ്റ്റ് മൂന്നാം വാരത്തിലെ ത്രിഫ്റ്റ് തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കുലര്‍ ലഭിച്ച് ഒറ്റ ദിവസത്തിനകം 1, 30,620 രൂപ ശേഖരിച്ചു നല്‍കി പിലിക്കോട് സി.ഡി.എസ് ജില്ലാമിഷന്റെ കാരുണ്യ പ്രവാഹത്തിന് തുടക്കംകുറിച്ചു. തുടര്‍ന്ന് ഓരോ സി.ഡി.എസും ഇത് ആവേശപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. ഒരു ലക്ഷത്തില്‍ കുറയാത്ത തുകയാണ് ജില്ലയിലെ 90 ശതമാനം സി.ഡി.എസുകളും നല്‍കിയത്. 10757 അയല്‍ക്കൂട്ടങ്ങളാണ് ജില്ലയിലുള്ളത്.
കാസര്‍കോട് ബ്ലോണ്ണ്ടണ്ക്കണ്ട 7,78,900 , കാറഡുക്ക ബ്ലോക്ക് 11,13,555, നീലേശ്വരം ബ്ലോക്ക് 11,37,275, പരപ്പ ബ്ലോക്ക് 20,06,476, കാഞ്ഞങ്ങാട് 15,13,070, മഞ്ചേശ്വരം ബ്ലോക്ക് 3,72,290 എന്നിങ്ങനെയാണ് ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ സഹായം നല്‍കിയത്. 4,26,880 രൂപ നല്‍കി ബേഡഡുക്ക സി.ഡി.എസും 4,14,150 രൂപ നല്‍കി കോടോംബേളൂര്‍ സി.ഡി.എസും മാതൃകയായി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിക്കു കീഴിലെ രണ്ട് സി.ഡി.എസുകളില്‍ നിന്നായി 4,50,345 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കു ശേഖരിച്ചത്. ചെങ്കള സി.ഡി.എസ് ശേഖരിച്ച ത്രിഫ്റ്റ് തുക 2,46,333 രൂപ ചെങ്കള പഞ്ചായത്തിനാണ് കൈമാറിയത്. ജില്ലാമിഷന്റെ മുഴുവന്‍ ഉദ്യോഗസ്ഥരും തങ്ങളുടെ ശമ്പളത്തില്‍ ഒരു പങ്ക് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നീക്കിവച്ചപ്പോള്‍ ജില്ലാ മിഷന്‍ ശേഖരിച്ച ആകെ തുക 70 ലക്ഷത്തിലധികമായി. ദുരിതാശ്വാസ നിധിയിലേക്കുളള ധനസഹായത്തിനു പുറമെ ദുരന്ത ബാധിതമേഖലകളിലേക്ക് അവശ്യസാധനങ്ങളെത്തിച്ചും ക്യാംപുകളിലെ വളണ്ടിയര്‍മാരായും കാസര്‍കോട് കുടുംബശ്രീമിഷന്‍ ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മൂന്നു ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ ഒരാഴ്ചയോളം വയനാട് ജില്ലയിലെ ദുരന്തബാധിത മേഖലകളിലും വിവിധ ക്യാംപുകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസിന്റെ നേതൃത്വത്തില്‍ അവശ്യസാധനങ്ങളുമായി ഒരു വണ്ടിയും ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രനും ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അഖില്‍രാജ് എന്നിവര്‍ വസ്ത്രങ്ങളും അരിയും മറ്റു ഭക്ഷ്യധാന്യങ്ങളുള്‍പ്പെടെ ഒരു ലോഡും വയനാട്ടിലെത്തിച്ച് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയ്ക്കു കൈമാറി. തുടര്‍ന്നും സി.ഡി.എസുകളില്‍നിന്നു ദിവസേന ലഭിച്ച അവശ്യസാധനങ്ങള്‍ കാസര്‍കോട് ഗവ. കോളജില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കുടുംബശ്രീ സപ്പോര്‍ട്ടിങ് ടീമുകളായ ന്യൂട്രീമിക്‌സ് കണ്‍സോര്‍ഷ്യം, ജില്ലാ ട്രെയിനിങ് ടീം, ഓഡിറ്റിങ് ടീം, കമ്മ്യൂണിറ്റി കൗണ്‍സിലേര്‍സ് തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്കു തുകയും അവശ്യസാധനങ്ങളും കൈമാറി.
ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, കമ്മ്യൂണിറ്റി കൗണ്‍സിലേര്‍സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെടുന്ന 54 അംഗ ദൗത്യസംഘം തൃശൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലൊന്നായ ചാലക്കുടി കാടുകുറ്റി പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ചെമ്മനാട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് ഒരു മാസത്തെ ഹോണറേറിയം തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത ്. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ തന്റെ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയാറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."