സ്പാനിഷ് രാജാക്കന്മാര്‍
ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാലിഗയില്‍ ബാഴ്‌സലോണ ചാംപ്യന്‍മാര്‍. മൂന്നു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ബാഴ്‌സയുടെ കിരീട നേട്ടം. ലെവന്റെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സ കിരീടത്തില്‍ മുത്തമിട്ടത്. 62 ാം മിനുട്ടില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്.
ജയത്തോടെ 35 മത്സരങ്ങളില്‍ 83 പോയിന്റുമായാണ് ബാഴ്‌സയുടെ കിരീട നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ അത്‌ലറ്റിക്കോ മാഡ്രിഡിന് 35 കളികളില്‍ നിന്ന് 74 പോയന്റുമാണുള്ളത്. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അത്‌ലറ്റിക്കോ മാഡ്രിഡിന് 83 പോയിന്റ് മാത്രമേ നേടാനാകു. ലാലിഗ ചരിത്രത്തില്‍ ബാഴ്‌സലോണയുടെ 26ാം കിരീടമായിരുന്നു ഇന്നലത്തേത്. 33 കിരീടങ്ങള്‍ നേടിയ റയല്‍ മാഡ്രിഡിന് ഇത്തവണ മൂന്നാം സ്ഥാനത്ത് മാത്രമേ എത്താന്‍ കഴിഞ്ഞുള്ളു. ഈ സീസണില്‍ സിദാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ടീം വിട്ടതായിരുന്നു റയല്‍ മാഡ്രിഡ് പരാജയപ്പെടാന്‍ പ്രധാന കാരണം. റയല്‍ മാഡ്രിഡ് മോശം ഫോമില്‍ തുടര്‍ന്നതോടെ ബാഴ്‌സലോണക്ക് എതിരാളികളില്ലാതായി. റയലിന്റെ മോശം ഫോമും ബാഴ്‌സയുടെ കിരീട നേട്ടം എളുപ്പത്തിലാക്കി.
സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ 10ാം ലാലിഗ കിരീടം കൂടിയായിരുന്നു കഴിഞ്ഞ ദിവസം നേടിയത്. മെസ്സിയുടെ കരുത്തില്‍ സീസണില്‍ മികച്ച കുതിപ്പ് നടത്തിയ ബാഴ്‌സയുടെ കിരീട നേട്ടവും മെസ്സിയുടെ കാലില്‍ നിന്ന് പിറന്ന ഗോളിന്റെ പിന്‍ബലത്തിലായിരുന്നു. മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്‌സക്ക് ആദ്യമൊന്നും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ പരിശീലകന്‍ വാല്‍വര്‍ദെ രണ്ടാം പകുതിയില്‍ കുട്ടീഞ്ഞോയെ പിന്‍വലിച്ച് മെസ്സിയെ കളത്തിലിറക്കി. അധികം വൈകാതെ 62ാം മിനുട്ടില്‍ വിദാലിന്റെ പാസില്‍ നിന്ന് പന്ത് വലയിലെത്തിച്ച് മെസ്സി കിരീട സ്വപ്നം പൂവണിയിച്ചു. ഇതോടെ കാംപ്നൗ ആഹ്ലാദാരവത്തില്‍ മുങ്ങി. ചാംപ്യന്‍സ് ലീഗ് സെമിയില്‍ ലിവര്‍പൂളിനെ നേരിടാനൊരുങ്ങുന്ന ബാഴ്‌സലോണയ്ക്ക് കിരീടനേട്ടം ആത്മവിശ്വാസം പകരുന്നതാണ്. മെസ്സിക്കൊപ്പം സുവാരസും സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവസാന 11 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ബാഴ്‌സലോണയുടെ എട്ടാം ലീഗ് കിരീടം കൂടിയാണ് ഇത്. കഴിഞ്ഞ ദിവസത്തെ കിരീട നേട്ടത്തോടെ മെസ്സി ബാഴ്‌സലോണക്കായി 34ാം കിരീടവും സ്വന്തമാക്കി. 10 ലാലിഗ കിരീടം, നാല് യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം ആറ് കോപ്പ ഡെല്‍റെയ്, എട്ട് സൂപ്പര്‍ കോപ്പ ഡി എസ്പാന, മൂന്ന് യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, മൂന്ന് ക്ലബ് വേള്‍ഡ്കപ്പ് എന്നിവയാണ് മെസ്സി ബാഴ്‌സലോണക്ക് വേണ്ടി നേടിയിട്ടുള്ളത്. ഇന്നലത്തെ കിരീട നേട്ടത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ താരം റയാന്‍ ഗിഗ്‌സിന്റെ റെക്കോര്‍ഡിനോട് അടുത്തു കൊ@ണ്ടിരിക്കുകയാണ് ലയണല്‍ മെസ്സി. ഗിഗ്‌സ് തന്റെ യുനൈറ്റഡിലെ 1990 മുതല്‍ 2014വരെയുള്ള കാലഘട്ടത്തില്‍ 36 കിരീടങ്ങള്‍ ക്ലബിനായി സ്വന്തമാക്കിയിട്ടുണ്ടണ്ട്. 13 പ്രീമിയര്‍ ലീഗ് കിരീടം, 10 കമ്മ്യൂണിറ്റി ഷീല്‍ഡ്‌സ്, 4 ലീഗ് കപ്പുകള്‍, 4 എഫ്.എ കപ്പ്, 2 ചാംപ്യന്‍സ് ലീഗ്, 1 യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, ഇന്റര്‍കോ@ണ്ടിനെന്റല്‍ കപ്പ്, 1 ക്ലബ് വേള്‍ഡ് കപ്പ് എന്നിവയാണ് യുനൈറ്റഡിന് വേണ്ടി ഗിഗ്‌സിന്റെ സമ്പാദ്യം. മെസ്സി ഇത്തവണ ബാഴ്‌സലോണയ്ക്ക് വേ@ണ്ടി കോപ്പ ഡെല്‍ റെയും, യുവേഫ ചാംപ്യന്‍സ് ലീഗും നേടുകയാണെങ്കില്‍ ഈ റെക്കോര്‍ഡിന് ഒപ്പമെത്താനാകും.
തുടര്‍ച്ചയായ എട്ടാം വര്‍ഷവും വിദാലിന് കിരീടം
ബാഴ്‌സലോണ: കഴിഞ്ഞ ദിവസം ബാഴ്‌സലോണ ലാലിഗ കിരീടം നേടിയതോടെയാണ് തുടര്‍ച്ചയായ എട്ടാം വര്‍ഷവും വിദാല്‍ കിരീടം ഉയര്‍ത്തിയത്.
ഈ സീസണ്‍ തുടക്കത്തിലായിരുന്നു വിദാല്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ബാഴ്‌സലോണയില്‍ എത്തിയത്. തുടക്കത്തില്‍ അധികം അവസരങ്ങള്‍ ബാഴ്‌സലോണയില്‍ വിദാലിന് കിട്ടിയില്ല എങ്കിലും സീസണ്‍ അവസാനത്തിലേക്ക് അടുത്തപ്പോള്‍ ടീമിലെ നിര്‍ണായക താരമായി വിദാല്‍ മാറി.വിദാലിന്റെ ആദ്യ ലാലിഗ കിരീടമാണ് ഇത്. അവസാന എട്ടു സീസണുകളില്‍ മൂന്ന് രാജ്യങ്ങളിലായിയിട്ടാണ് വിദാല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയത്. 2012 ല്‍ യുവന്റസിനൊപ്പമായിരുന്നു വിദാല്‍ കിരീട വേട്ട തുടങ്ങിയത്. 2012, 2013, 2014, 2015 സീസണുകളില്‍ യുവന്റസിനൊപ്പം ഇറ്റാലിയന്‍ ലീഗ് കിരീടം നേടാനും വിദാലിനായി. മൂന്ന് സീസണില്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയും വിദാല്‍ കപ്പുയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."