ഗോവയിലെ ഉപതെരഞ്ഞെടുപ്പ്: പരീക്കറുടെ മകന് സീറ്റില്ല
പനാജി: മുതിര്‍ന്ന ബി.ജെ.പി നേതാവും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറുടെ നിര്യാണംമൂലം ഒഴിവുവന്ന സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.
മുന്‍ എം.എല്‍.എ സിദ്ധാര്‍ഥ് കുന്കാലിയെങ്കറാണ് ബി.ജെ.പി സ്ഥാനാര്‍ഥി. പരീക്കറുടെ മകന് ഉത്പ്പലിനെ ഒഴിവാക്കിയാണ് ഇപ്പോള്‍ സിദ്ധാര്‍ത്ഥിനു സീറ്റ് നല്‍കിയിരിക്കുന്നത്. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സെക്രട്ടറി ജെ.പി നഡ്ഡയാണ് സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ ഉത്പ്പല്‍ പരീക്കര്‍ സ്ഥാനാര്‍ഥിയാവുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഈ പദവി രാജിവച്ചാണ് ഗോവ മുഖ്യമന്ത്രിയായത്. 2017ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച സിദ്ധാര്‍ത്ഥ് രാജിവച്ച ഒഴിവിലായിരുന്നു പനാജിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നതും പരീക്കര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും. കേന്ദ്രമന്ത്രിയാവുന്നതിനു മുന്‍പും പരീക്കര്‍ ഈ മണ്ഡലത്തിലായിരുന്നു മല്‍സരിച്ചിരുന്നത്. കഴിഞ്ഞമാസം 17നാണ് പരീക്കര്‍ മരിച്ചത്. പരീക്കറുടെ മണ്ഡലമായ പനാജിയിലേക്ക് അടുത്തമാസം 19നാണ് വോട്ടെടുപ്പ്. ലോക്സഭാതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം കൂടിയാണ് മെയ് 19ന് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."