കനയ്യ കുമാറിന്റെ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരജി: ഹരജിക്കാരന് കോടതിയുടെ വിമര്‍ശനം, 25,000 രൂപ പിഴ ചുമത്തി
അഹമ്മദാബാദ്: കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന ഹരജി അലഹബാദ് ഹൈക്കോടതി തള്ളി.പബ്ലിസിറ്റിക്കു വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹരജിയെന്ന് ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
കൊവിഡ് പ്രതിസന്ധിക്കിടയിലും കോടതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുന്‍വിചാരവും കൂടാതെ വളരെ ലാഘവത്തോടെ പബ്ലിസിറ്റി നേടാന്‍ വേണ്ടി കോടതിയെ സമീപിച്ച ഹരജിക്കാരന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹരജിക്കാരനോട് 25,000 രൂപ കോടതിയില്‍ അടയ്ക്കാന്‍ ഉത്തരവിട്ടു.
കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാഗേശ്വര്‍ മിശ്ര എന്നയാള്‍ ഹരജി നല്‍കിയത്.മിശ്രയുടെ അഭിഭാഷകന്‍ ശൈലേഷ് കുമാര്‍ ത്രിപാഠി ഇന്ത്യന്‍ പൗരത്വ നിയമത്തിലെ 10-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."