HOME
DETAILS
MAL
അരിയില്‍ പുഴു: അന്വേഷണത്തിന് ഉത്തരവിട്ടു
backup
July 21 2016 | 21:07 PM
അമ്പലപ്പുഴ: സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്ന അരിയില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഭക്ഷ്യസിവില്സപ്ലൈഡ് വകുപ്പുമന്ത്രി പി തിലോത്തമന് പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.
ജില്ലയില്‍ വിവിധ സ്കൂളുകളില്‍ മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന അരിയില്‍ വ്യാപകമായാണ് പുഴുക്കളെ കണ്ടെത്തിയത്.
ഇത് ഭക്ഷ്യയോഗ്യമല്ലാത്തതുകൊണ്ട് സ്കൂള്‍ പിറ്റിഎക്ക് അധികസാമ്പത്തിക ബാധ്യതയാണ് വന്നുചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."