HOME
DETAILS
MAL
ഓണക്കാല ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു
backup
July 21 2016 | 21:07 PM
മാന്നാര്‍: ഓണക്കാല പച്ചക്കറി ഉദ്ദേശിച്ച് ബുധനൂര്‍ ഗ്രാമപഞ്ചായത്തില്‍ 50 ഏക്കര്‍ സ്ഥലത്ത് വിവിധ ഇനം പച്ചക്കറി കൃഷികള്‍ സ്വാശ്രയ സംഘങ്ങള്‍, കുടുംബശ്രീകള്‍ എന്നിവയുടെ ചുമതലയില്‍ ആരംഭിച്ചു.
പയര്‍, പടവലം, പാവല്‍, വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ വിവിധ ഇനങ്ങളിലായി 500 ടണ്‍ പച്ചക്കറി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി കൂലി ചിലവുള്‍പ്പെടെ ഏകദേശം 5 ലക്ഷം രൂപാ ഇതിനായി സബ്സിഡി നല്‍കുന്നതാണ്. ഇതില്‍ നിന്നും ഓണക്കാലത്ത് 500 ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും ഇതിനായി പ്രത്യേകം വിപണന സൗകര്യം തയ്യാറാക്കുമെന്നും ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.വിശ്വംഭര പണിക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."