HOME
DETAILS
MAL
പ്രളയത്തില്‍ എരുമപ്പെട്ടി പഞ്ചായത്തിലെ 80 കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം
backup
August 30 2018 | 08:08 AM
എരുമപ്പെട്ടി: പ്രളയത്തില്‍ എരുമപ്പെട്ടി പഞ്ചായത്തില്‍ വീടുകള്‍ ഉള്‍പ്പടെ 80 കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി സര്‍വേയില്‍ കണ്ടെത്തി. തലക്കോട്ടുക്കര വിദ്യാ എഞ്ചിനിയറിങ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റിലെ വിദ്യാര്‍ഥികളാണ് പഞ്ചായത്തിലെ പ്രളയം ബാധിച്ച വാര്‍ഡുകളില്‍ സര്‍വേ നടത്തിയത്.
പഞ്ചായത്ത് സെക്രട്ടറി ടി.പി കുര്യന്, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.എസ് ജ്യോതിരാജ് എന്നിവരുടെ നേതൃത്വത്തില്‍ 41 വിദ്യാര്‍ഥികളാണ് വിവിധ വാര്‍ഡുകളിലായി കെട്ടിടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രസിഡന്റ് മീന ശലമോന് , വൈസ് പ്രസിഡന്റ് കെ. ഗോവിന്ദന്‍കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ പ്രീതി സതീഷ്, എന്‍.കെ കബീര്‍, അംഗങ്ങളായ സി.എ ജോസഫ്, കെ.വി രാജശേഖരന്, അനിത വിന്‍സെന്റ് , സുരേഷ് നാലുപുരയ്ക്കല്‍ എന്നിവരും സര്‍വേയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."