HOME
DETAILS
MAL
ദിവസവേതന തൊഴിലാളികളില്‍ ആത്മഹത്യ കുത്തനെ കൂടുന്നു
backup
September 06 2020 | 18:09 PM
ന്യൂഡല്‍ഹി: രാജ്യത്ത് ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യാനിരക്ക് കുത്തനെ കൂടുന്നുതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. കഴിഞ്ഞ ആറുവര്ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായി വര്‍ധിച്ചതായാണ് കണക്ക്.
2019ല്‍ ഇത് 23.4 ശതമാനം ആയാണ് വര്‍ധിച്ചത്. ആത്മഹത്യാനിരക്ക് പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷം നടന്ന മൊത്തം ആത്മഹത്യകളില്‍ കാല്‍ഭാഗത്തോളം ദിവസവേതനക്കാരുടേതാണ്. അതായത് 1,39,123 ആത്മഹത്യകളില്‍ 32563 പേര്. ദിവസവേതനക്കാരുടെ കൂട്ടത്തില്‍ കര്‍ഷകരാണ് വലിയൊരു ഭാഗം.
തമിഴ്നാടാണ് ആത്മഹത്യാനിരക്കില്‍ മുന്നിലുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നിലായി വരുന്നു. 24.3 ശതമാനമാണ് കേരളത്തിലെ ആത്മഹത്യാനിരക്ക്.
രാജ്യത്ത് പ്രതിദിനം ശരാശരി 381 ആത്മഹത്യകളാണുണ്ടാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."