സുശാന്തിന്റെ മരണം തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ ബി.ജെ.പി; വില കുറഞ്ഞ രാഷ്ട്രീയമെന്ന് ആര്.ജെ.ഡി
പട്ന: ബീഹാറില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം പ്രചാരണ ആയുധമാക്കാനൊരുങ്ങി ബി.ജെ.പി. പാര്‍ട്ടിയുടെ സാംസ്കാരിക സെല്‍ സുശാന്ത് സിങിന്റെ ഫോട്ടോ പതിച്ച കാര്‍ സ്റ്റിക്കറുകള്‍ തയാറാക്കിക്കഴിഞ്ഞു. നടന്റെ മരണത്തിന് രാഷ്ട്രീയ നിറം നല്‍കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മറ്റ് രാഷ്ട്രീയ കക്ഷികളും ആരോപിക്കുന്നു.
'നാ ഭൂല്‍ ഹെ, നാ ഭൂല്നെ ദേംഖെ' (ഞങ്ങള്‍ മറന്നിട്ടില്ല, ഞങ്ങള്‍ മറക്കില്ല) എന്നാണ് സുശാന്തിന് നീതി വേണം എന്ന തലക്കെട്ടിലുള്ള സ്റ്റിക്കറിലുള്ളത്. സുശാന്തിന്റെ ഫോട്ടോ പതിച്ച മാസ്കുകളും ബി.ജെ.പി നിര്‍മിച്ചിട്ടുണ്ട്.
സുശാന്തിന് നീതിതേയിടുള്ള കാംപയിന് തങ്ങള്‍ നേരത്തെ തുടങ്ങിയതാണെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം. എന്നാല്‍ നടന്റെ മരണം പോലും ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിനെ വിലകുറഞ്ഞ രാഷ്ട്രീയമെന്നാണ് ആര്.ജെ.ഡി വിശേഷിപ്പിച്ചത്. ഇതിന് രാഷ്ട്രീയ നിറം നല്‍കുന്നത് മോശമാണെന്നും ആര്.ജെ.ഡി വക്താവ് മിര്‍തുഞ്ജയ് തിവാരി പറഞ്ഞു.
നടന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജൂണ്‍ 14 നാണ് സുശാന്ത് സിങ് രജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."