പ്രളയബാധിതരെ കൊള്ളയടിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്
മാള: പ്രളയബാധിതരെ കൊള്ളയടിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്. പുത്തന്‍ചിറ സ്വദേശി അരിപ്പുറത്ത് ശിഹാബില്‍ നിന്നും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭ്യമാക്കുന്നയിനായി റിപ്പോര്‍ട്ടുകള്‍ ശരിയാക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനിയുടെ സര്‍വേയര്‍ ആവശ്യപ്പെട്ടത് ആറു ലക്ഷം രൂപ. കൊടുങ്ങല്ലൂരില്‍ കിഡ്‌സ് ഏജന്‍സിസ് എന്ന സ്ഥാപനം നടത്തുകയാണ് അരിപ്പുറത്ത് ശിഹാബ് .
തന്റെ ഉടമസ്ഥതയിലുള്ള കിഡ്‌സ് ഏജന്‍സീസ് എന്ന സ്ഥാപനത്തിന് വേണ്ടി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും ലോണ്‍ എടുത്തതിനെ തുടര്‍ന്നു ബാങ്ക് 60 ലക്ഷം രൂപയ്ക്ക് സ്ഥാപനത്തെ യൂനിവേഴ്‌സല്‍ സാംബൊ എന്ന കമ്പനി മുഖേന ഇന്‍ഷൂര്‍ ചെയ്തിരുന്നു.
കഴിഞ്ഞ പ്രളയദുരന്തത്തില്‍ കടയുടെ ഷട്ടര്‍ തകര്‍ന്ന് സാധനസാമഗ്രികള്‍ നഷ്ടപ്പെടുകയും ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. എന്നാല്‍ സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് തയാറാക്കാന്‍ വന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ സര്‍വേയര്‍ 15 ലക്ഷം രൂപയേ നഷ്ടം സംഭവിച്ചിട്ടുള്ളൂ എന്നും ആ തുക അനുവദിക്കുന്നതിനുള്ള റിപ്പോര്‍ട്ട് അയക്കണമെങ്കില്‍ 15 ലക്ഷം രൂപയുടെ 40 ശതമാനം അതായത് ആറ് ലക്ഷം രൂപ കമ്മീഷനായി മുന്‍കൂര്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ശിഹാബ് കരിങ്ങോള്‍ച്ചിറ ജനകീയ കൂട്ടായ്മയുമായി ബന്ധപ്പെടുകയും തുടര്‍ന്ന് സംഘടനയുടെ ഭാരവാഹികളായ സാലി സജീറും സുല്‍ഫിക്കറും ശിഹാബിനെയും കൂട്ടി യൂനിവേഴ്‌സല്‍ സാംബൊ ഇന്‍ഷൂറന്‍സ് കമ്പനി സര്‍വേയര്‍ ഉമാ മഹേശ്വര്‍ റാവു താമസിക്കുന്ന എറണാകുളത്തുള്ള ഹോട്ടലില്‍ പോയി . അദ്ദേഹവുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് 30 ശതമാനം അതായത് നാലരലക്ഷം രൂപ മുന്‍കൂറായി തരണമെന്നും അതില്‍ രണ്ട് ലക്ഷം ഉടന്‍ വേണമെന്നും ബാക്കി രണ്ടരലക്ഷം 10 ദിവസത്തിനകം തരണമെന്നും സര്‍വേയര്‍ ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങളെല്ലാം രഹസ്യമായി വീഡിയോയില്‍ പകര്‍ത്തിയ കൂട്ടായ്മ പ്രസിഡന്റ്് സാലി സജീര്‍ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചു .
തുടര്‍ന്ന് കൊച്ചി സിറ്റി ഷാഡോ പൊലിസ് ഉമാ മഹേശ്വര റാവുവിനെ കസ്റ്റഡിയിലെടുത്തു . പ്രളയബാധിതരെ കഷ്ടപ്പെടുത്തുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇത്തരം നടപടികളില്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കൂട്ടായ്മ പ്രസിഡന്റ്് സാലി സജീര്‍ ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."