വടക്കാഞ്ചേരിയെ പ്രളയത്തില്‍ മുക്കിയ വാഴാനിപ്പുഴ വരള്‍ച്ചയുടെ പിടിയില്‍
വടക്കാഞ്ചേരി: കഴിഞ്ഞ ആഴ്ചയില്‍ കലിതുള്ളി ഒഴുകി വടക്കാഞ്ചേരി ഓട്ടുപാറ പട്ടണങ്ങളെ വെള്ളത്തില്‍ മുക്കി ലക്ഷങ്ങളുടെ നാശനഷ്ടത്തിലേക്ക് നയിച്ച വാഴാനി പുഴ മഴ മാറി നിന്നതോടെ വരള്‍ച്ചയുടെ പിടിയില്‍.
വെള്ളത്തിന്റെ അളവില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ പുഴ നീര്‍ച്ചാലായി മാറിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും മണ്‍തിട്ടകള്‍ രൂപപ്പെട്ട സ്ഥിതിയാണ്. വെള്ളം അതിവേഗം ഒഴുകി പോകുന്നത് എന്തുകൊണ്ടെന്നറിയാത്ത അവസ്ഥയിലാണ് പുഴ സ്‌നേഹികള്‍ .
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരെ നാടിനെ മുക്കിയത് ഈ പുഴയാണോ എന്ന് പോലും സംശയിക്കുന്നു ജനങ്ങള്‍. മഴ നിലത്ത് വീണാല്‍ അതിവേഗം ഇരുകരയും തൊട്ട് ഒഴുകുന്ന പുഴ മഴ മാറിയാല്‍ വെള്ളമില്ലാ കേന്ദ്രമായി മാറുന്നത് എന്തുകൊണ്ടെന്ന കാര്യത്തില്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന ആവശ്യവും ശക്തമാണ്. അതിനിടെ അശാസ്ത്രീയമായി വാഴാനി ഡാം തുറന്ന് വിട്ടതാണ് വടക്കാഞ്ചേരിയെ വെള്ളത്തില്‍ മുക്കിയതെന്നും നൂറ് കണക്കിന് പേരെ ദുരിതത്തിലാക്കിയതെന്നുമുള്ള തങ്ങളുടെ വാദം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന പ്രഖ്യാപിച്ചു. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."