പ്രളയ ഭീതി വിട്ട് ഒഴിയാതെ ഉപ്പുകുളം ആദിവാസി നിവാസികള്‍
അലനല്ലൂര്‍: പ്രളയ ഭീതി വിട്ട് ഒഴിയാതെ ഉപ്പുകുളം ആദിവാസി നിവാസികള്‍ .എടത്തനാട്ടുകര ഉപ്പുകളും മലമുകളില്‍ താമസികുന്ന ആദിവാസി കുടുംബങ്ങളെ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഉപ്പുകുളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. മഴ കുറഞ്ഞതോടെ തങ്ങളുടെ വീടുകളിലേക്ക് തിരിച്ച് എത്തിയ ഇവര്‍ വീണ്ടും ദുരിത ജീവിതം നയികേണ്ട അവസ്ഥയിലാണ്.
വീടിനു മുകളില്‍ മുണ്ടക്കുള്ളം പ്രദേശത്ത് വീണ്ടും ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുണ്ടെന്നും വലിയ പാറപ്പൊട്ടി മരത്തില്‍ തങ്ങി നില്ക്കുന്ന വിവരം പട്ടികവര്‍ഗ്ഗ വിഭാഗത്തെ ജിയോളജി വിഭാഗം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പട്ടികവര്‍ഗ്ഗ ഓഫീസറും , അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും സെക്രട്ടറിയും വനം വകുപ്പ് ജീവനക്കാരുംസ്ഥലം പരിശോധിച്ചു.
ഇനിയും ശക്തമായ മഴയുണ്ടായാല്‍ അപകട സാധ്യത കണകിലെടുത്ത് ആദിവാസി കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനായി ചൂരിയോട് കോളനിയിലേക്കോ, കോട്ടക്കുന്ന് കോളനിയിലേക്കോ പോവാന്‍ ഇവര്‍ തെയ്യാറാവാത്ത ദിനാല്‍ കൊടിയ്യം കുന്നിലെ ബ്ലോക്ക് കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി താമസിപ്പിക്കാന്‍ അതികൃതര്‍ ശ്രമം ആരംഭിച്ചു. ഇവരുടെ സ്ഥലം വനം വകുപ്പിന് കൈമാറി പകരം വനം വകുപ്പിന്റെ അതീനതയിലുള്ള റോഡിനോട് ചേര്‍ന്ന തോണിക്കടവന്‍ വനംത്തിലാണ് സ്ഥലവും വീടും വെച്ചു തരുവാന്‍ ഇവര്ആവശ്യപ്പെട്ടത്.പതിമൂന്ന് വീടുകളിലായി മുപ്പത്തെട്ട് പേരാണ് ഇവടെ താമസിച്ച് വരുന്നത്.
ജില്ലാ പട്ടികവര്‍ഗ്ഗ വിഭാഗം ഓഫീസര്‍ സി.രാജലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് ഇ കെ.രജി, ബ്ലോക്ക് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അഫ്സറ സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ റഷീദ് ആലായന്‍ ,കെ.രാധാകൃഷ്ണന് ,കെ, സീനത്ത് പഞ്ചായത്തംഗങ്ങളായ സി.മുഹമ്മദാലി, വി.ഗിരിജ, എം.ഷൈലജ, പഞ്ചായത്ത് സെക്രടറി എസ്.സജി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.ടി.ഫിറോസ് എസ് .ടി .പ്രമോട്ടര്‍മാരായ, അപ്പുകുട്ടന്‍, മഞ്ജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."