എക്‌സൈസില്‍ വനിത ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും: ഋഷിരാജ്‌സിങ്
തൊടുപുഴ:സംസ്ഥാനത്തെ എക്‌സൈസ് വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. 400 വനിതകളെ എക്‌സൈസില്‍ പുതിയതായി എടുക്കും.എക്‌സൈസില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയതായും അദേഹം അറിയിച്ചു.സംസ്ഥാനത്തെ അഞ്ച് പ്രധാന ചെക്ക്‌പോസറ്റുകളില്‍ വാഹന പരിശോധനയ്ക്ക് ആധുനിക സ്‌കാനറുകള്‍ സ്ഥാപിക്കും.
ആര്യന്‍കാവ്,അമരവിള,മുത്തങ്ങ,മഞ്ചേശ്വരം,വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലാണ് വാഹന പരിശോധനയ്ക്കായി സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്.ഇടുക്കിയിലും ഇത്തരത്തില്‍ സ്‌കാനര്‍ സ്ഥാപിക്കുന്നതിന് മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.ഓരോ സ്‌കാനറിനും നാല്‍പ്പത് കോടി രൂപയാണ് മുതല്‍മുടക്ക്.മൊട്ടുസൂചി മുതല്‍ മദ്യക്കുപ്പികള്‍ വരെ ഉള്ളവ ഇത്തരത്തില്‍ സ്‌കാനിങ് നടത്തുന്ന വഴി കണ്ടെത്താനാകും.
സ്‌കാനറുകള്‍ എവിടെ സ്ഥാപിക്കണമെന്നത് വിശദമായ പഠനത്തിന് ശേഷം തീരുമാനിക്കും.ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന നര്‍ക്കോട്ടിക്ക് ഡിക്റ്റക്ഷന്‍ കിറ്റ് ഓരോ ജില്ലകള്‍ക്കും നല്‍കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.ഡോക്ടര്‍മാരുടെ സഹായമില്ലാതെ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് ഈ കിറ്റ് സഹായിക്കും.അമേരിക്കയില്‍ നിന്നും ചെന്നൈയിലെത്തിച്ചിരിക്കുന്ന കിറ്റ് ഉടന്‍ കേരളത്തിലെത്തും.താന്‍ ചുമതലയേറ്റ നാല്‍പ്പത് ദിവസം കൊണ്ട് സംസ്ഥാനത്ത് എക്‌സൈസ് നടത്തിയ പരിശോധനകള്‍ എണ്ണിപ്പറഞ്ഞാണ് കമ്മിഷണര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. കോഡ്പ കേസുകളില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം പതിമൂന്ന് ലക്ഷം രൂപ പിഴ ഈടാക്കിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."