കഞ്ഞിക്ക് വകയില്ലാത്തവര്‍ പെന്ഷന് പട്ടികയില്‍ കാറുള്ള മുതലാളിമാര്‍
മുക്കം: കഞ്ഞി കുടിക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്ന നിര്ധനന്മാരെ സ്വന്തമായി കാറുള്ള മുതലാളിമാരുടെ പട്ടികയിലാക്കി പെന്ഷന് നിഷേധം.
കാരശ്ശേരി പഞ്ചായത്തിലെ വാര്‍ധക്യകാല പെന്‍ഷന്‍കാരുടെ പട്ടികയിലാണ് നിരാലംബരും നിര്‍ധനരുമായ ഒട്ടേറെയാളുകള്‍ ഉള്‍പ്പെട്ടത്. സ്വന്തമായി കാറുണ്ടെന്ന പേരിലാണ് ഇവര്‍ക്ക് പെന്ഷന് നിഷേധിക്കപ്പെട്ടത്. അയല്‍വാസിയുടെയും യാത്രക്കാരുടെയും വാഹനം വല്ലപ്പോഴും മുറ്റത്തോ പറമ്പിലോ നിര്‍ത്തിയിടാന്‍ സമ്മതം നല്കിയവരും പെന്ഷന് പട്ടികയില്‍ നിന്ന് പുറത്തായി. മുരിങ്ങംപുറായി പാറപ്പുറത്ത് മുഹമ്മദ് നാലുചക്ര വാഹനത്തിന്റെ ഉടമയെന്നു പട്ടികയില്‍ കാണാം. വാഹനത്തിന്റെ നമ്പറും കൊടുത്തിട്ടുണ്ട്. ഇത് കണ്ട് അത്ഭുതപ്പെട്ട് പരിശോധിച്ചപ്പോള്‍ ഈ വാഹനം മലപ്പുറം ജില്ലയിലുള്ളയാളുടേതാണെന്ന് വ്യക്തമായതായി വാര്‍ഡ് മെംബര്‍ പി.പി ഷിഹാബ് പറഞ്ഞു.
പര്ച്ചോല അബ്ദുറഷീദ് നാലുചക്ര വാഹനത്തിന്റെ ഉടമയായി പെന്ഷന് നിഷേധിക്കപ്പെട്ടതും ഈ രീതിയില്‍ തന്നെ. ഇങ്ങിനെ ഒട്ടേറെ പാവങ്ങളുടെ പെന്ഷന് നിഷേധിക്കപ്പെട്ടതായി ആരോപണമുണ്ട്. പെന്ഷന് നിഷേധിക്കപ്പെട്ടതില്‍ രാഷ്ട്രീയ ഇടപെടലും പക്ഷപാതിത്വവും നടന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."