HOME
DETAILS

അറബിക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ടു, ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
backup
September 06 2020 | 19:09 PM

%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%ae%e0%b4%b0%e0%b5%8d-6

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മലപ്പുറം, കോഴിക്കോട്്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇന്നലെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നു. വ്യാഴാഴ്ച്ച വരെ മഴ ശക്തമായി തുടരുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
കേരള തീരത്ത് ഇന്നു രാത്രി പതിനൊന്നര വരെ 3.9 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകളുണ്ടാകും. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ ബുധനാഴ്ച്ച രാത്രി വരെ കടലാക്രമണമുണ്ടാകാനും സാധ്യതയുണ്ട്.
മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും ബോട്ടുകള്‍ക്കും കേടുപാടുണ്ടാകുമെന്നതിനാല്‍ അവ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റണമെന്ന് മുന്നറിയിപ്പുണ്ട്. ബുധനാഴ്ച്ച വരെ കടലില്‍ കുളിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനവും പാടില്ല.അടുത്ത 48 മണിക്കൂറില്‍ വടക്കുദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അതിനു ശേഷം ദുര്‍ബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പും മറ്റ് ഏജന്‍സികളും പ്രവചിച്ചിരിക്കുന്നത്.ഇന്നലെ രാവിലെയോടെയാണ് തെക്കുകിഴക്ക് അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത്. കവരത്തിക്കു സമീപം സമുദ്രനിരപ്പില്‍നിന്ന് 100 മീറ്റര്‍ മുതല്‍ 4.5 കി.മീ വരെ ന്യൂനമര്‍ദത്തിന്റെ സ്വാധീനം വ്യക്തമാണെന്നാണ് സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago