HOME
DETAILS

ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ അതേ കുറ്റം മോദിയും ചെയ്തു

  
backup
April 29 2019 | 21:04 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%be%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%af


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗവും പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവും തുടര്‍ച്ചയായി നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചുവരുന്ന ആരോപണങ്ങളാണ്.
എന്നാല്‍, പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്‌ക്രോള്‍ നടത്തിയ അന്വേഷണത്തില്‍ 1975ല്‍ ഇന്ദിരാ ഗാന്ധിയെ അയോഗ്യയാക്കിയ അതേ കുറ്റങ്ങള്‍ നരേന്ദ്രമോദിയും ചെയ്തതായി കണ്ടെത്തി. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നഗ്നമായ ദുരുപയോഗം നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ചെയ്തിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചതോടെ സ്‌ക്രോളിന്റെ റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചയാവുകയാണ്.


തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊടുക്കണമെന്ന് നീതി ആയോഗ് കേന്ദ്രഭരണപ്രദേശങ്ങളിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.


ഇതു പെരുമാറ്റച്ചട്ട ലംഘനമാണ്. സമാന ആരോപണം നേരിട്ടതോടെയാണ് 1975ല്‍ ഇന്ദിരാ ഗാന്ധിയെ ഹൈക്കോടതി അയോഗ്യയാക്കിയത്. പദ്ധതികളും ആശയങ്ങളും രൂപീകരിക്കുന്ന സര്‍ക്കാരിന്റെ ചിന്താസ്ഥാപനമാണ് നീതി ആയോഗ്. അതിലെ മുതിര്‍ന്ന സാമ്പത്തികകാര്യ ഉദ്യോഗസ്ഥ പിങ്കി കപൂര്‍ ആണ് നരേന്ദ്രമോദിക്കു വേണ്ടി ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചത്. നരേന്ദ്രമോദി സന്ദര്‍ശിക്കുന്നതിന് മുന്‍പായി അതതു പ്രദേശങ്ങളിലെ സാമൂഹ്യ, സാമ്പത്തിക സവിശേഷതകള്‍ വിശദമാക്കുന്ന കുറിപ്പ് നല്‍കാനാണ് കത്തില്‍ പിങ്കി കപൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന് (പി.എം.ഒ) വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശമെന്നതിനാല്‍ പ്രധാനമന്ത്രി അറിഞ്ഞാണ് ഇത്തരത്തിലൊരു കത്ത് നല്‍കാന്‍ സാധ്യതയെന്നും വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഏതാനും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കത്തു ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ജില്ലാ കലക്ടര്‍ക്കു ലഭിച്ച കത്തിന്റെ പകര്‍പ്പ് സ്‌ക്രോള്‍ പുറത്തുവിടുകയും ചെയ്തു. വാര്‍ധ, ഗോണ്ടിയ എന്നീ ജില്ലാ കലക്ടര്‍മാര്‍ക്കും നീതി ആയോഗില്‍ നിന്നു കത്തു പോയിട്ടുണ്ട്. ഈ മൂന്നുജില്ലകളിലും ഈ മാസം ആദ്യം പ്രധാനമന്ത്രി തെരഞ്ഞെടുപ്പു പ്രചാരണപരിപാടിയില്‍ സംസാരിച്ചിരുന്നു.


1977ലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് രാജ്യത്ത് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1971ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയോട് മത്സരിച്ചു പരാജയപ്പെട്ട രാജ നാരായണന്‍ ആണ് അവര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. ഔദ്യോഗിക സംവിധാനങ്ങള്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചുവെന്നായിരുന്നു പ്രധാനമായും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കേസില്‍ 1975 ജൂണ്‍ 12നാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ വിധി പറഞ്ഞത്. ഇന്ദിരാ ഗാന്ധി കുറ്റംചെയ്തുവെന്നു വിധിച്ച ജഡ്ജി, ഇന്ദിരയുടെ വിജയം റദ്ദാക്കുകയും അടുത്ത ആറുവര്‍ഷത്തേക്ക് ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.


ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് പി.എം.ഒക്കായി പ്രത്യേക മന്ത്രാലയം ഉണ്ടായിരുന്നില്ല. അന്ന് പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് ആയിരുന്നു. അതിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന യശ്പാല്‍ കപൂറിനെ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചുവെന്നായിരുന്നു ആരോപണം. യശ്പാല്‍ കപൂര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടുങ്ങും മുന്‍പ് പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റില്‍നിന്നും രാജിവച്ചിരുന്നോ എന്നായിരുന്നു ഇതുസംബന്ധിച്ച കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി പരിശോധിച്ചത്. സര്‍വീസിലിരിക്കെയാണ് യശ്പാല്‍ പ്രധാനമന്ത്രിക്കു വേണ്ടി പ്രവര്‍ത്തിച്ചതെന്നു കണ്ടെത്തിയതോടെ ഇന്ദിരാ ഗാന്ധിയെ കുറ്റക്കാരിയായി കോടതി പ്രഖ്യാപിച്ചു. പുതിയ സാഹചര്യത്തില്‍ സമാന കുറ്റമാണ് നരേന്ദ്രമോദി ചെയ്തതെന്നാണ് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


മാര്‍ച്ച് പത്തിനാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. അതിന് ശേഷമാണ് നീതി ആയോഗ് ഉദ്യോഗസ്ഥരില്‍ നിന്ന് പി.എം.ഒയിലേക്ക് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ജനപ്രാതിനിധ്യ നിയമത്തിന്റെ 123(7) എ അനുസരിച്ച് സ്ഥാനാര്‍ഥിയോ, സ്ഥാനാര്‍ഥിയുടെ അനുമതി സഹിതം ഏജന്റോ തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഗസറ്റഡ് ഓഫിസര്‍മാരുടെ സഹായം തേടുന്നത് അഴിമതിയും നിയമലംഘനവുമാണ്. ഈ നിയമപ്രകാരം പി.എം.ഒക്ക് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട നടപടി തെറ്റും ചട്ടലംഘനവുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 minutes ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  37 minutes ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  an hour ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  an hour ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  an hour ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  an hour ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  2 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  2 hours ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  2 hours ago