HOME
DETAILS

ഉത്തേജക മരുന്ന് വിവാദം; ഹെയ്ല്‍സിനെ ടീമില്‍ നിന്ന് ഒഴിവാക്കി

  
backup
April 29 2019 | 21:04 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%9c%e0%b4%95-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%b9


ലണ്ട@ന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്‌സ് ഹെയിലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചു. ഉത്തേജക മരുന്ന് വിവാദത്തില്‍പെട്ട താരത്തെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കിയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അടുത്ത മാസം സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത് ഹെയില്‍സിന് കനത്ത നഷ്ടമാകും.
ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട കളിക്കാരന് അവസരം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇംഗ്ല@ണ്ട് ക്രിക്കറ്റ് ടീമിലെ മികച്ച അന്തരീക്ഷം തകര്‍ക്കുമെന്നും വിലയിരുത്തിയാണ് ബോര്‍ഡിന്റെ നടപടി. ലോകകപ്പിന് മുന്നോടിയായി നടത്താന്‍ തീരുമാനിച്ചിട്ടുള്ള അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയിട്ടുണ്ടണ്ട്. പാകിസ്താനെതിരായ റോയല്‍ ട്വന്റി20 പരമ്പര,ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്നിവയും താരത്തിന് നഷ്ടമാവും. ഈ സീസണില്‍ നടക്കുന്ന മറ്റു മത്സരങ്ങളിലും താരത്തെ പരിഗണിക്കില്ല.
''വളരെ ബുദ്ധിമുട്ടോടുകൂടിയെടുത്ത തീരുമാനമാണിത്. ഇംഗ്ല@ണ്ട് ക്രിക്കറ്റിനുള്ളില്‍ മികച്ച അന്തരീക്ഷം ഒരുക്കേണ്ട@ത് അത്യാവശ്യമാണ്. കളിക്കാരുടെ ശ്രദ്ധതിരിയുന്ന കാര്യങ്ങള്‍ സംഭവിക്കാതെ പിച്ചില്‍ മികച്ച പ്രകടനം ഉറപ്പാക്കേ@ണ്ടത് ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്.
ഇത് അലക്‌സിന്റെ കരിയറിന്റെ അവസാനമല്ല. തിരിച്ചുവരാന്‍ ഇംഗ്ല@ണ്ട് ക്രിക്കറ്റ് ബോര്‍ഡും നോട്ടിങ്ഹാം ക്ലബ്ബും അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കും''ഇംഗ്ല@ണ്ട് ക്രിക്കറ്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ അഷ്‌ലി ഗിലീസ് പറഞ്ഞു.
30കാരനായ അലക്‌സ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇംഗ്ലണ്ട@ിന്റെ വെടിക്കെട്ട് ഓപ്പണര്‍ എന്ന വിശേഷണം നേടിയെടുത്ത താരമാണ്. 69 ഏകദിനത്തില്‍ നിന്ന് 37 ശരാശരിയില്‍ 2419 റണ്‍സും 60 ട്വന്റി20യില്‍ നിന്ന് 1644 റണ്‍സും നേടിയിട്ടുള്ള അലക്‌സ് 11 ടെസ്റ്റിലും പാഡ് കെട്ടിയിട്ടുണ്ട്.
ഇംഗ്ല@ണ്ട് ക്ലബ്ബ് നോട്ടിങ്ഹാംഷെയറിന്റെ ശ്രദ്ധേയ താരം കൂടിയാണ് അദ്ദേഹം.ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാ ബാദ് എന്നീ ടീമുകള്‍ക്കുവേണ്ട@ിയും ഹെയില്‍സ് കളിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago