HOME
DETAILS

ബംഗളൂരു സര്‍വിസ്: കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസുകള്‍ വാടകയ്‌ക്കെടുക്കുന്നു

  
backup
April 29 2019 | 21:04 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86

 

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ മാതൃകയില്‍ അന്തര്‍ സംസ്ഥാന സര്‍വിസ് നടത്താന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ വോള്‍വോ ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വിസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.
ബംഗളൂരുവിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നതിന് കര്‍ണാടക ആര്‍.ടി.സിയുടെ സഹകരണവും കെ.എസ്.ആര്‍.ടി.സി തേടുന്നുണ്ട്. ബംഗളൂരു സര്‍വിസ് നടത്തുന്ന അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്ക് പിടിവീണതോടെയാണ് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസിനൊരുങ്ങുന്നത്.
ഓരോ സ്റ്റോപ്പില്‍നിന്നും ആളെക്കയറ്റിയുള്ള സ്റ്റേജ് ക്യാരേജ് സര്‍വിസാണ് കെ.എസ്.ആര്‍.ടി.സിക്ക് ഇപ്പോഴുള്ളത്. അത്തരം കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ സ്വന്തമായി ബസില്ല. അതുകൊണ്ടാണ് ഏജന്‍സിവഴി ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ട്രാക്ട് കാര്യേജ് സര്‍വിസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാനസ്ഥലങ്ങളില്‍നിന്നും യാത്രക്കാരെ കയറ്റി ബംഗളൂരുവില്‍ എത്തിക്കും. ഇടയ്ക്ക് സ്റ്റോപ്പുകള്‍ ഉണ്ടാകില്ല.


കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോള്‍വോ ബസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തായിരിക്കും ഇത്തരത്തില്‍ സര്‍വിസ് നടത്തുക.
കെ.എസ്.ആര്‍.ടി.സി സ്വന്തമായി ടിക്കറ്റ് ബുക്കിങ് ഏജന്‍സി ലൈസെന്‍സെടുത്തായിരിക്കും ടിക്കറ്റ് റിസര്‍വേഷന്‍. ശുചിമുറി അടക്കം മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സൗകര്യങ്ങളെല്ലാം കെ.എസ്.ആര്‍.ടി.സിക്കുള്ളതിനാല്‍ ലൈസന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ബസുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഏതെല്ലാം റൂട്ടുകളില്‍ സര്‍വിസ് നടത്തണമെന്ന് നിശ്ചയിക്കുക.
നിലവിലുള്ള സര്‍വിസുകള്‍ക്ക് പുറമേ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് 15 സര്‍വിസുകള്‍കൂടി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago