HOME
DETAILS
MAL
സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണന് കഠിന തടവും പിഴയും
backup
August 30 2018 | 18:08 PM
വടകര: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന് രണ്ടുവര്‍ഷം കഠിന തടവും 9,000 രൂപ പിഴയും ശിക്ഷ. വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറു മാസംകൂടി കഠിനതടവ് അനുഭവിക്കണം. 2014ല്‍ വടകര റാണി പബ്ലിക് സ്കൂള്‍, തോടന്നൂര്‍ വിദ്യപ്രകാശ് പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്നു വാഗ്ദാനം നല്കി രണ്ടു ലക്ഷം രൂപ വീതം തട്ടിയെടുത്ത കേസിലാണു ശിക്ഷ.
വിവിധ സെക്ഷന്‍ പ്രകാരമാണ് ശിക്ഷ. റിമാന്‍ഡ് കാലാവധി ശിക്ഷാ ഇളവായി പരിഗണിക്കും. ഇന്നലെ വിചാരണയ്ക്കിടയില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് കോടതി ശിക്ഷയും വിധിച്ചത്. കൂട്ടു പ്രതി സരിത എസ്. നായര്‍ കേസില്‍ ഹാജരാകാത്തതിനാല്‍ കേസ് പിന്നീട് പരിഗണിക്കും. മറ്റൊരു കേസില്‍ പ്രതി ശിക്ഷ അനുഭവിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."