മുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊടുങ്ങല്ലൂര്‍: അഴീക്കോട്ട് കടലില്‍ മുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ തൊഴിലാളികളെ തീരദേശ പൊലിസ് സാഹസികമായി രക്ഷപ്പെടുത്തി.
കൊല്ലം അര്‍ത്തുങ്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സാന്തമരിയ എന്ന വള്ളത്തിലെ തൊഴിലാളികളായ പൊന്നന്‍ (41)അനീഷ് (40) എന്നിവരെയാണ് അഴീക്കോട് തീരദേശ പൊലിസ് രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചത്. ഞായറാഴ്ച മത്സ്യബന്ധനത്തിന് പോയ ഇവരുടെ ഫൈബര്‍ വള്ളം തിരമാലയില്‍ പെട്ട് നെടുകെ പിളരുകയായിരുന്നു. വെള്ളം കയറി മുങ്ങിത്തുടങ്ങിയ വള്ളത്തില്‍ അകപ്പെട്ട തൊഴിലാളികളെ ശ്രമകരമായാണ് കരക്കെത്തിച്ചത്. അഞ്ച് മീറ്ററിലധികം ഉയരത്തില്‍ ആഞ്ഞടിച്ച തിരമാലകളെ മറികടന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. തീരദേശ പൊലിസ് എ.എസ്.ഐമാരായ ബിനേഷ് കുമാര്‍, ഷിനില്‍കുമാര്‍, സ്രാങ്ക് ഹാരിസ്, ജിന്‍സണ്‍, മറൈന്‍ ഹോം ഗാര്‍ഡ് വിപിന്‍, വിനില്‍, ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."