ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കണ്‍വന്‍ഷനും പഠനക്യാംപും നാളെ മുതല്‍
കോട്ടയം: പൊതുപ്രശ്‌നങ്ങളില്‍ സ്ത്രീകളുടെ കാര്യക്ഷമമായ ഇടപെടലിനുള്ള സ്വാതന്ത്ര്യം വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി സംസ്ഥാന കണ്‍വന്‍ഷനും പഠനക്യാംപും 23,24 തീയതികളില്‍ നടക്കും.
സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ നാളെ രാവിലെ 11ന് ഡപ്യൂട്ടി സ്പീക്കര്‍ പി ശശി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റ് ബിന്ദു രാജന്‍ അധ്യക്ഷതവഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, കേരള മഹിളാസംഘം സെക്രട്ടറി അഡ്വ. പി വസന്തം, സി കെ ആശ എം എല്‍ എ, ഓള്‍ ഇന്ത്യാ സ്‌റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ് പ്രകാശ്, ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആര്‍ ഉഷ, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ വിലാസിനി, സുകേശന്‍ ചുള്ളിക്കാട്, സംസ്ഥാന കമ്മിറ്റിയംഗം എസ് പി സുമോദ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.ജെ ബെന്നിമോന്‍ എന്നിവര്‍ പ്രസംഗിക്കും. ജനറല്‍ കണ്‍വീനര്‍ കെ ബി ശോഭന സ്വഗതവും ജില്ലാ വനിതാകമ്മിറ്റി പ്രസിഡന്റ് പ്രീതി പ്രഹ്‌ളാദ് നന്ദിയും പറയും.
ഉച്ചകഴിഞ്ഞ് 2.30ന് പഠനക്ലാസ് ആരംഭിക്കും. ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് അംഗം ബി അശോക് ക്ലാസ് എടുക്കും.
5.30ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകുന്നേരം 6 മുതല്‍ വികല്പം സിനിമ പ്രദര്‍ശനം. 24ന് രാവിലെ 10ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍ സര്‍വ്വീസ് സംഘടനാ രംഗത്തെ വനിതകളുടെ പങ്കാളിത്തം എന്ന വിഷയത്തില്‍ സംസാരിക്കും.
10.45ന് വനിതാവകാശ നിയമങ്ങളും സ്ത്രീസുരക്ഷയും എന്ന വിഷയത്തില്‍ അഡ്വ. സി ജി സേതുലക്ഷ്മിയും സമൂഹത്തിലെ അധികാര ഘടനയും സ്ത്രീസ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ ഗീതാ നസീറും ക്ലാസുകള്‍ നയിക്കും. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ ജെ അച്ചന്‍കുഞ്ഞ് നന്ദിപറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."