HOME
DETAILS
MAL
ഇന്ധനവില കൂട്ടുന്നതിനെതിരേ കേന്ദ്രത്തെ സമീപിക്കണം: കെ.എം മാണി
backup
August 30 2018 | 18:08 PM
കോട്ടയം: കേരളം പ്രളയത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ ഇന്ധന വില കുത്തനെ കൂട്ടുന്നതിനെതിരേ സംസ്ഥാനം കേന്ദ്രത്തെ സമീപിക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് കെ.എം മാണി.
പ്രകൃതിദുരന്തം ആരംഭിച്ച ഓഗസ്റ്റ് 16നാണ് ഇന്ധന വില ആദ്യം കൂട്ടിയത്. ഓഗസ്റ്റ് 15ന് തിരുവനന്തപുരത്ത് പെട്രോള്‍ വില 80.39 ഉം ഡീസലിന് 73.65 രൂപയുമായിരുന്നു. പിറ്റേന്ന് മുതല്‍ അഞ്ചു പൈസ വീതം കൂട്ടിത്തുടങ്ങി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പെട്രോളിന് 2.79 രൂപയും ഡീസലിന് 2.57 രൂപയും വര്‍ധിച്ചു. കേരളത്തിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്നും മാണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."