ഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന പ്രചാരണം തെറ്റ്
തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനാവുമോയെന്ന് പരിശോധിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്.
സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ റേഷന്‍ കാര്‍ഡ് ഉടമകള്‍ കഴിഞ്ഞ ആറ് മാസമായി തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരും സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങാത്തവരുമാണെന്ന് പൊതുവിതരണ വെബ്‌സൈറ്റില്‍ നിന്ന് മനസിലായിട്ടുണ്ട്. ഇവരുടെ മുന്‍ഗണനാ പദവിയുടെ അര്‍ഹത പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ഗണനാ പദവി ഉണ്ടായിട്ടും അര്‍ഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്‌സാക്കുന്നത് വെയിറ്റിങ് ലിസ്റ്റിലുള്ള കുടുംബങ്ങളോടു കാട്ടുന്ന അനീതിയാണ്. ഇവരുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. റേഷനും അതിജീവന കിറ്റും വാങ്ങാത്തവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും വില്ലേജ് ഓഫിസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും. റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ക്ക് നോട്ടിസ് നല്‍കി അവര്‍ക്ക് പറയാനുള്ളത് കണക്കിലെടുത്തു മാത്രമേ തീരുമാനമെടുക്കൂയെന്നും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."