HOME
DETAILS

യുവതിയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍

  
backup
August 30 2018 | 19:08 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5

 

 

പെരിന്തല്‍മണ്ണ: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് പെരിന്തല്‍മണ്ണ പൊലിസിന്റെ പിടിയിലായി. കാസര്‍കോട് മൂളിയാര്‍ സ്വദേശി സുല്‍ത്താന്‍ മന്‍സിലില്‍ മുഹമ്മദ് അന്‍സാറാ(24)ണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്റെയും സംഘത്തിന്റെയും പിടിയിലായത്. മങ്കട പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട യുവതി നല്‍കിയ പരാതിയിലാണ് അന്‍സാര്‍ അറസ്റ്റിലായത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതീ-യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്തും തമിഴ്, തെലുങ്ക് സിനിമകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചും പണവും മറ്റും തട്ടുന്ന കേസിലെ പ്രധാനിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. ഇരകളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വിശ്വസിപ്പിച്ച് ഹൈദരാബാദ്, ബംഗളൂരു ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്ക് വിളിച്ചുവരുത്തും. തുടര്‍ന്ന് ആഡംബര മുറിയെടുത്ത് തങ്ങി തന്ത്രപൂര്‍വം പണം കൈക്കലാക്കിയ ശേഷം കടന്നുകളയും. സ്ത്രീകളുമായി അടുത്തിടപഴകി അവരുടെ സ്വര്‍ണവും മറ്റും അവരെക്കൊണ്ടുതന്നെ പണയംവയ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
അല്ലു അര്‍ജ്ജുന്റെ കൂടെ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി കോഴിക്കോട് മുക്കത്തുള്ള രണ്ടുയുവാക്കളില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ കൈപറ്റിയതായും ഇയാള്‍ പറഞ്ഞു. മക്കളെ ബാലതാരമാക്കാമെന്നു പറഞ്ഞ് കോഴിക്കോടുള്ള രണ്ടാളില്‍ നിന്നായി പതിനായിരം രൂപവീതവും വാങ്ങിയ ഇയാള്‍ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, വയനാട്, എറണാംകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇത്തരത്തില്‍ നിരവധിയാളുകളില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണവും പണവും തട്ടിയതായും പ്രതി പൊലിസിനോട് സമ്മതിച്ചു. പ്രതിയെ കുറിച്ച് വിവരം ലഭിച്ച പൊലിസ്, ഫേസ്ബുക്ക് ചാറ്റിലൂടെ ജോലി ആവശ്യാര്‍ഥമെന്ന വ്യാജേന ബന്ധം സ്ഥാപിച്ച് മൈസൂരിലേക്ക് വിളിച്ചുവരുത്തിയ ശേഷം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഈ സമയം ഒരു സീരിയല്‍താരം പ്രതിയോടൊപ്പമുണ്ടായിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനത്തില്‍ അവരില്‍നിന്ന് രണ്ടു ലക്ഷത്തോളം രൂപ കൈപ്പറ്റാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. വിശ്വസിപ്പിക്കാനായി പ്രമുഖ സിനിമാ താരങ്ങളോടൊപ്പം താന്‍ ഉള്‍പ്പെട്ട ഫോട്ടോ പ്രതി താരത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകളില്‍ പോയി സിനിമാ സംവിധായകര്‍ക്കും നായകന്മാര്‍ക്കുമൊപ്പമുള്ള സെല്‍ഫികളും ഇതിനായി ഇയാള്‍ എടുത്തുവച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago