ആന്റിജന്‍ ടെസ്റ്റ് മാത്രം; സെന്റിനല്‍ സര്‍വൈലന്‍സ്: ഇനി ആര്‍.ടി- പി.സി.ആര്‍ ഇല്ല
തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപന സാധ്യത ഉണ്ടോയെന്ന് കണ്ടെത്താന്‍ നടത്തുന്ന സെന്റിനല്‍ സര്‍വെയ്‌ലന്‍സ് പരിശോധനയില്‍ ഇനി ആന്റിജന്‍ ടെസ്റ്റ് മാത്രം മതിയെന്ന് സര്‍ക്കാര്‍. നേരത്തെ ആന്റിജന്‍ പരിശോധനയ്‌ക്കൊപ്പം ആര്‍.ടി- പി.സി.ആര്‍ ടെസ്റ്റും ആരോഗ്യവകുപ്പ് നടത്തിയിരുന്നു. നിലവില്‍ ആരോഗ്യവകുപ്പ് കൊവിഡ് പോസീറ്റീവ് ആണോയെന്ന് കണ്ടെത്തുന്നത് 65 ശതമാനവും ആന്റിജന്‍ ടെസ്റ്റ് വഴിയാണ്. എന്നാല്‍, സെന്റിനല്‍ സര്‍വെയ്‌ലന്‍സില്‍ ഇത് അഞ്ചു ശതമാനം മാത്രമാണ്.
സെന്റിനല്‍ സര്‍െവെലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് ഇതുവരെ 1,83,771 സ്രവ സാംപിളുകളാണ് പരിശോധിച്ചത്. ഈ മാസം കൊവിഡിന്റെ പ്രതിദിന പരിശോധന അന്‍പതിനായിരത്തില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഓണക്കാലത്ത് സാമൂഹ്യസമ്പര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ജലദോഷപ്പനി ഉള്ളവരെ വരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. 65,000 പരിശോധനകള്‍ പ്രതിദിനം നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതേസമയം, രോഗവ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകളെ സെന്റിനല്‍ സര്‍വെയ്‌ലന്‍സ് പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ എല്ലാവരെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും എല്ലാ ആഴ്ചയും തുടര്‍ച്ചയായി പരിശോധനകള്‍ നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) കൂടിയ സാഹചര്യമാണുള്ളത്. 100 പേരുടെ പരിശോധന അടിസ്ഥാനമാക്കിയാണ് ടി.പി.ആര്‍ കണക്കാക്കുന്നത്. നിലവില്‍ എട്ട് ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ജൂണില്‍ ഇത് രണ്ടില്‍ താഴെയായിരുന്നു. 14 ദിവസം ടി.പി.ആര്‍ അഞ്ച് ശതമാനത്തിന് താഴെ വരണം.
ആന്റിജന്‍ മതിയോ?
കൊവിഡ് എളുപ്പത്തില്‍ കണ്ടെത്താനുള്ള പരിശോധനയാണ് ആന്റിജന്‍ ടെസ്റ്റ്. ആര്‍.ടി- പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ ഫലം ലഭിക്കാന്‍ ഏഴ് ദിവസമെടുക്കുമ്പോള്‍ 30 മിനിട്ട് കൊണ്ട് ഫലമറിയാം എന്നതാണ് ആന്റിജന്‍ ടെസ്റ്റിന്റെ പ്രത്യേകത. കൊവിഡ് വൈറസിന്റെ പ്രോട്ടീന്‍ എന്ന പുറംഭാഗമാണ് ആന്റിജന്‍ ടെസ്റ്റ് വഴി പരിശോധിക്കുന്നത്. എന്നാല്‍, ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് വഴി പരിശോധിക്കുന്നത് വൈറസിന്റെ ന്യൂക്ലിക് ആസിഡ് എന്ന ഉള്‍ഭാഗമാണ്. ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ മൂക്കിലെ സ്രവമാണ് ശേഖരിക്കുക. തൊണ്ടയിലെ സ്രവമാണ് ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിനായി ശേഖരിക്കുന്നത്. ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആകുന്ന പലര്‍ക്കും ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവ് ആകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."